വർക്കല: മദ്യലഹരിയിൽ ബിയർ പാർലറിൽ നടന്ന സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ശ്രീനിവാസപുരം മന്നാനിയ കോളജിന് സമീപം ഷീജ മൻസിലിൽ ഷിജുവിനാണ് (34) കുത്തേറ്റത്. കേസിലെ പ്രതി രഘുനാഥപുരം കുന്നിൽവീട്ടിൽ ബിനുവിനെ (51) അറസ്റ്റു ചെയ്തു.
വർക്കല പുത്തൻചന്തക്ക് സമീപമുള്ള ബിയർ പാർലറിന് മുന്നിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഷിജുവിനെ കുത്തി പരിക്കേൽപ്പിച്ചശേഷം ബിനു രക്ഷപ്പെടുകയായിരുന്നു. ബിയർ പാർലറിൽനിന്ന് ബൈക്കെടുത്ത് പുറത്തേക്ക് പോകുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്കുതർക്കം ഉണ്ടാകുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് മദ്യലഹരിയിലായിരുന്ന ബിനു കത്തികൊണ്ട് ഷിജുവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിജു അപകടനില തരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.