വ​ര്‍ക്ക​ല ഗ​വ. ആ​യു​ര്‍വേ​ദ ജി​ല്ല ആ​ശു​പ​ത്രി വ​ള​പ്പി​ൽ പ​ണി ന​ട​ക്കു​ന്ന പേ​വാ​ർ​ഡ് കോം​പ്ല​ക്സ്

മന്ദിര നിര്‍മാണം ഇഴഞ്ഞുതന്നെ; ജില്ല ആയുര്‍വേദ ആശുപത്രിക്ക്​​ വേണം ഉഴിച്ചിൽ ചികിത്സ

വ​ര്‍ക്ക​ല: അ​വ​ഗ​ണ​ന​യി​ൽ ത​ള​ർ​ന്ന് വ​ർ​ക്ക​ല​യി​ലെ ജി​ല്ല ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി. നാ​ല് വ​ർ​ഷം മു​മ്പ്​ പ​ണി തു​ട​ങ്ങി​യ പേ​വാ​ര്‍ഡ് മ​ന്ദി​ര നി​ര്‍മാ​ണം ഇ​പ്പോ​ഴും ഇ​ഴ​ഞ്ഞു​ത​ന്നെ. ക​ഷാ​യാ​ശു​പ​ത്രി​ക്ക് ഉ​ഴി​ച്ചി​ൽ ത​ന്നെ വേ​ണ​മെ​ന്നാ​ണ് ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്ന​വ​ർ ആ​ത്മ​ഗ​തം ചെ​യ്യു​ന്ന​ത്.

നാ​ലു വ​ര്‍ഷം മു​മ്പാ​ണ് പേ​വാ​ർ​ഡ് കോം​പ്ല​ക്സി​ന്റെ നി​ര്‍മാ​ണം കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. 3.25 കോ​ടി രൂ​പ ചെ​ല​വി​ടു​ന്ന പ​ദ്ധ​തി പ​ക്ഷേ അ​ധി​കൃ​ത​രു​ടെ കു​റ്റ​ക​ര​മാ​യ അ​വ​ഗ​ണ​ന​യി​ൽ ത​ള​ർ​വാ​തം പി​ടി​ച്ച​തു​പോ​ലെ​യാ​യി. ജി​ല്ല ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി വ​ള​പ്പി​ൽ വ​ര്‍ക്ക​ല-​പു​ത്ത​ന്‍ച​ന്ത റോ​ഡി​ന് അ​ഭി​മു​ഖ​മാ​യാ​ണ് കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​ത്. പ​ണി തു​ട​ങ്ങി​യ ശേ​ഷം ലോ​ക്ഡൗ​ൺ മൂ​ലം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ല​ച്ചു. പി​ന്നീ​ട് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞും നി​ല​ച്ചു​പോ​യ പ​ണി​ക​ൾ തു​ട​ങ്ങാ​നാ​യി​ല്ല. ഇ​ത് മാ​ധ്യ​മ​ങ്ങ​ൾ നി​ര​ന്ത​രം റി​പ്പോ​ർ​ട്ട് ചെ​യ്ത ശേ​ഷ​മാ​ണ് വീ​ണ്ടും പ​ണി​ക​ൾ അ​ന​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

ഒ​ടു​വി​ൽ ഈ​യ​ടു​ത്ത കാ​ല​ത്താ​യി മൂ​ന്ന് നി​ല​ക​ളു​ടെ പ​ണി​ക​ൾ ന​ട​ന്നു. എ​ന്നാ​ൽ കെ​ട്ടി​ടം കോ​ൺ​ക്രീ​റ്റ് ക​ഴി​ഞ്ഞ​തോ​ടെ വീ​ണ്ടും പ​ണി​ക​ൾ നി​ല​ച്ചു. പി​ന്നീ​ടും മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​തോ​ടെ കെ​ട്ടി​ട​ത്തി​ന്റെ കു​റേ ഭാ​ഗം പ്ലാ​സ്റ്റ​റി​ങ്ങും ന​ട​ന്നു. ന​ട​ന്ന പ​ണി​ക​ളു​ടെ ബി​ല്ലു​ക​ൾ ക​രാ​റു​കാ​ര​ന് മാ​റി​ക്കി​ട്ടാ​ത്ത​തു​കാ​ര​ണ​മാ​ണ് പ​ണി​ക​ൾ ഇ​ഴ​ഞ്ഞ​ത്.

ജി​ല്ല ആ​ശു​പ​ത്രി​യു​ടെ പ​ദ​വി ഉ​ണ്ടാ​യി​ട്ടും അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ വ​ർ​ക്ക​ല ആ​ശു​പ​ത്രി​ക്ക് ഇ​നി​യും ഏ​റെ​ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട​തു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ കൈ​കാ​ര്യ​ക​ർ​തൃ​ത്വം ജി​ല്ല പ​ഞ്ചാ​യ​ത്തി​നാ​ണ്. എ​ന്നാ​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നോ ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നോ ഒ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന് താ​ൽ​പ​ര്യ​വു​മി​ല്ല.

പേ​വാ​ർ​ഡ് കോം​പ്ല​ക്സി​ന്റെ നി​ർ​മാ​ണ ചു​മ​ത​ല വാ​ട്ട​ര്‍ ആ​ന്‍ഡ് പ​വ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍സി സ​ര്‍വി​സ​സ് ലി​മി​റ്റ​ഡി​നാ​യി​രു​ന്നു. എ​ന്നാ​ല്‍ സ​മ​യാ​സ​മ​യം ബി​ല്‍ തു​ക മാ​റി​ക്കി​ട്ടാ​ത്ത​തി​നാ​ല്‍ ഉ​പ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത​വ​ര്‍ അ​തി​ൽ​നി​ന്ന്​ പി​ന്‍വാ​ങ്ങു​ക​യാ​യി​രു​ന്നു. ഏ​റെ​ക്ക​ഴി​ഞ്ഞ് പ​ണി​ക​ൾ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും വ​ല്ല​പ്പോ​ഴു​മാ​ണ് ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഫ​ണ്ട് ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് ഇ​ഴ​ഞ്ഞാ​ണ് ഇ​പ്പോ​ഴും പ​ണി​ക​ൾ നീ​ങ്ങു​ന്ന​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക്ക് വി​ശാ​ല​മാ​യ ഭൂ ​വി​സ്തൃ​തി​യാ​ണു​ള്ള​ത്. ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ല​വി​ലു​ള്ള ഭൂ​രി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളും കാ​ല​പ്പ​ഴ​ക്ക​മേ​റി​യ​തു​മാ​ണ്. അ​തി​നാ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും പ​ല​വി​ധ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ടം ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യു​ടെ മെ​യി​ന്റ​ന​ന്‍സി​ന് മ​തി​യാ​യ തു​ക ല​ഭ്യ​മ​ല്ലാ​ത്ത​തും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ദി​വ​സേ​ന നാ​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ളാ​ണ് ഒ.​പി വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്. ജ​ന​റ​ല്‍ വാ​ര്‍ഡി​ല്‍ അ​മ്പ​ത് കി​ട​ക്ക​ക​ള്‍ ഉ​ള്‍പ്പെ​ടെ എ​ഴു​പ​ത്തി​യ​ഞ്ച് പേ​രെ മാ​ത്ര​മേ കി​ട​ത്തി ചി​കി​ത്സ​ക്കു​ള്ള സൗ​ക​ര്യ​മു​ള്ളൂ. കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യം വ​ർ​ധി​പ്പി​ച്ചും ഇ​ൻ പേ​ഷ്യ​ന്റ് കോം​പ്ല​ക്സി​ലെ കി​ട​ക്ക​ളു​ടെ എ​ണ്ണം ഇ​രു​ന്നൂ​റാ​യി വ​ർ​ധി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന​ത് വ​ർ​ക്ക​ല​ക്കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മു​റ​വി​ളി​യാ​ണ്. 

Tags:    
News Summary - District Ayurvedic Hospital in Varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.