വർക്കല: വർക്കല മേഖലയിലെ വിവിധ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവിഭാഗവും മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ 115 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പുന്നമൂട് മാർക്കറ്റിൽനിന്ന് 35 കിലോ ചൂര, 25 കിലോ ചുണ്ണാമ്പ് വാള, അഞ്ച് കിലോ കീരിച്ചാള, 15 കിലോ അയല എന്നിവയും കോവൂർ മാർക്കറ്റിൽനിന്ന് 20 കിലോ കീരിച്ചാളയും വണ്ടിപ്പുര മാർക്കറ്റിൽനിന്ന് 15 കിലോ കൊഴിയാളയുമാണ് പിടിച്ചെടുത്തത്.
അമോണിയയുടെ സാന്നിധ്യവും പരിശോധനയിൽ കണ്ടെത്തി. ഫ്രീസ് ചെയ്ത് വിൽക്കേണ്ട മത്സ്യങ്ങൾ ഐസ് ഇടാതെ ഫ്രഷ് ആണെന്നുള്ള വ്യാജേന കടൽമണൽ വിതറിയാണ് വിൽക്കുന്നത് കണ്ടെത്തി.
ഇതുതുടർന്നാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ ഡോ. പ്രവീൺ കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ഷീജ, അജിത, വിനോദ്, വർക്കല നഗരസഭ ഹെൽത്ത് വിഭാഗം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി. പ്രസന്നകുമാർ, ജെ.എച്ച്.ഐമാരായ അനീഷ് എസ്.ആർ, ഹാസ്മി .എൽ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.