വർക്കല: ഇടവ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആലുംമൂട് പളളിക്കു മുമ്പിൽ അഡ്വ. വി.ജോയി എം.എൽ.എ ദേശീയപതാക ഉയർത്തി. ജമാഅത്ത് പ്രസിഡന്‍റ് അഡ്വ.നിയാസ് എ സലാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.ബാലിക്, വൈസ് പ്രസിഡന്‍റ് ശുഭ ആർ.എസ് കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഹർഷാദ് സാബു, ഷീബ, സിമിലിയ, സതീശൻ, ദിവ്യ, ജസി, ഹാജി ബഷീർ, പനവിലകം ബാബു, നാസറുദ്ദീൻ കിഴക്കതിൽ തുടങ്ങിയവർ സംസാരിച്ചു.
ഇടവ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റ് എ.ബാലിക് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശുഭ ആർ.എസ് കുമാർ, അംഗങ്ങളായ ഹർഷാദ് സാബു, വി.സതീശൻ, സിമിലിയ ജെസി, പുത്ത്ലിഭായി, ദിവ്യ, സജീന, ഷീബ, സെക്രട്ടറി വി.സുധീർ, ലൈബ്രറേറിയൻ ജി.ബദരിനാഥ് തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയിലെ മുതിർന്ന അംഗങ്ങളായ ബാബുനിസാർ, സലിം നാദിയാമൻസിൽ, കെ.എം.കമറുദ്ദീൻ എന്നിവരെ ആദരിച്ചു. വർക്കല ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡന്‍റ് എസ്.പ്രസന്നൻ ദേശീയപതാക ഉയർത്തി. എസ്.എം.സി ചെയർമാൻ ജോഷി, അധ്യാപകരായ ജോസ്, അശോകൻ എന്നിവർ സംസാരിച്ചു. വൈസ് മെൻ ക്ലബ്ബ് അയിരൂർ ഗ്രീൻ സിറ്റിയിൽ പ്രസിഡന്‍റ് എസ്.തുളസീധരൻ പിളള പതാക ഉയർത്തി. ചെമ്മരുതി ഉർവ്വര ഗ്രാമീണ വിജ്ഞാന കേന്ദ്രത്തിൽ അഡ്വ. വി.ജോയി എം.എൽ.എ ദേശീയപതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.