വർക്കല: റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടന്ന പൊലീസ് റെയ്ഡിൽ കഞ്ചാവും മദ്യവുമായി നാല് യുവാക്കൾ പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ സൗത്ത് ഉക്കടം റോസ് ഗാർഡൻ അനക്സിൽ തൻസിൽ (26), കോയമ്പത്തൂർ സിങ്കനെല്ലൂർ എസ്.ഐ.എച്ച്.എസ് കോളനിയിൽ റാണി ഗാർഡൻ 43ൽ സഞ്ജീവ് (26), പാലക്കാട് പുതൂർ ചാവടിയൂർ പുത്തൂർ പോസ്റ്റോഫിസിന് സമീപം ടി.ടി ഹൗസിൽ രാജ്കുമാർ (24), കോയമ്പത്തൂർ പെരിയനായ്ക്കൻ പാളയം ഈശ്വരൻ കോവിൽ രംഗനഗർ എസ്സെൻഷൻ 16/73ൽ അഭിലാഷ് (20) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് 31.10 ഗ്രാം കഞ്ചാവും പിടികൂടി. വിനോദസഞ്ചാര മേഖലയായ അയിരൂർ, കാപ്പിൽ പ്രദേശങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് തിങ്കളാഴ്ച പൊലീസ് നടത്തിയ വ്യാപകമായ റെയ്ഡിലാണ് യുവാക്കൾ പിടിയിലായത്.
റിസോർട്ടുകളിൽ നിശാ പാർട്ടികളോടനുബന്ധിച്ച് കഞ്ചാവും മയക്കുമരുന്നും ഉൾപ്പെടെയുള്ളവയുടെ ഉപയോഗവും വിപണനവും നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മേഖലയിലെ എല്ലാ റിസോർട്ടുകളിലും റെയ്ഡ് നടത്തിയത്. ഓടയം ബീച്ചിന് സമീപത്തെ പാം ട്രീ റിസോർട്ടിൽനിന്നാണ് നാൽവർ സംഘത്തെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.