ടാറിൽ മുക്കിയ നായ്ക്കൾ

തെരുവുനായ്ക്കളുടെ കൈകാലുകൾ കെട്ടി ടാറിൽ മുക്കി ക്രൂരത

വർക്കല:തെരുവുനായ്ക്കളുടെ കൈകാലുകൾ കെട്ടി ടാറിൽ മുക്കി ക്രൂരത.ഓടയം പറമ്പിൽ ക്ഷേത്രത്തിന് സമീപമാണ് കരളലിയിക്കുന്ന രംഗം. തെരുവുനായകളുടെ കൈകാലുകള്‍ കെട്ടിയ ശേഷം ശരീരം മൊത്തത്തിൽ ടാറില്‍ മുക്കിയ ക്രൂരത ആരുടെയും കരളലിയിക്കുന്ന കാഴ്ചയാണ്. ഇക്കഴിഞ്ഞ 20നും 25നുമാണ് രണ്ടു നായ്ക്കളെ ഈവിധത്തിൽ കണ്ടെത്തിയത്. 20ന് കൈകാലുകള്‍ കെട്ടിയശേഷം ടാറില്‍ മുക്കിയ നിലയിലാണ് ഒരു നായെ നാട്ടുകാര്‍ കണ്ടത്. പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് വളന്റിയറായ ഇടവ വെണ്‍കുളം സ്വദേശി അഹമ്മദ് ഇതറിഞ്ഞ് സ്ഥലത്തെത്തുകയും വിവരം പി.എഫ്.എയെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് മൃഗസ്‌നേഹിയായ റഷ്യന്‍ വനിത പോളിനയും സഹായിയും എത്തി നായയെ ടാറിൽ നിന്നും രക്ഷിച്ച് കൈകാലുകളിലെ കെട്ടുകൾ നീക്കി പുത്തന്‍ചന്തയിലെ ഡോക്ടറുടെ അടുത്തെത്തിച്ചു. നായുടെ ശരീരത്തില്‍ 70 ശതമാനത്തോളം ടാറും മുറിവുകളും ഉണ്ടായിരുന്നു. ഈ നായയെ കണ്ടതിന് 200 മീറ്റര്‍ അകലെയായിട്ടാണ് 25ന് മറ്റൊരു നായെ കണ്ടത്.ഇതിന്റെയും കൈകാലുകള്‍ കെട്ടിയ നിലയിലും ടാറില്‍ മുക്കിയ ശേഷം മരത്തില്‍ കെട്ടിയിട്ട നിലയിലുമായിരുന്നു. ഇതിനെയും പോളിനയുടെ നേതൃത്വത്തില്‍ രക്ഷിച്ചെടുത്ത് ചികിത്സിച്ച നൽകി. പ്രദേശത്ത് റോഡു പണിക്കായി ശേഖരിച്ചു വച്ചിരുന്ന ടാറിലാണ് സാമൂഹികവിരുദ്ധര്‍ നായകളെ മുക്കിയതെന്നാണ് പ്രദേശ വാസികളുടെ സംശയം.രണ്ട് നായ്ക്കൾക്കും മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കിയെങ്കിലും ഇവയുടെ ശരീരത്തിലെ ടാര്‍ പൂര്‍ണമായി ഒഴിവാക്കാനായിട്ടില്ല. അണുബാധയുണ്ടാകാനുളള സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയും തരണം ചെയ്തിട്ടില്ല.രണ്ട് നായ്ക്കളെയും ഇപ്പോൾ പോളിനയുടെ താമസസ്ഥലത്ത് പാര്‍പ്പിച്ചാണ് ചികിത്സ നല്‍കുന്നത്. സംഭവത്തെക്കുറിച്ച് മൃഗസ്‌നേഹികള്‍ക്ക് അയിരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 


Tags:    
News Summary - stray dogs attacked in Varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.