വാക്സിൻ നൽകുന്നതിനിടെ നായ് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറെ കടിച്ചു

വർക്കല: ഡ്യൂട്ടിക്കിടെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് നായുടെ കടിയേറ്റു. ചെമ്മരുതി തച്ചോട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വിപിനിനാണ് നായുടെ കടിയേറ്റത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

ചെമ്മരുതി പഞ്ചായത്തിലെ വാക്സിനേഷൻ കാമ്പയിനോട് അനുബന്ധിച്ച് പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനിടയിലാണ് നായ് പരാക്രമം കാട്ടിയത്. വാക്സിനെടുക്കാനായി ഒരു വീട്ടമ്മ കൊണ്ടുവന്ന നായാണ് വിപിനിനെ ആക്രമിച്ചത്.

വീട്ടമ്മയുടെ കൈയിലിരുന്ന തുടലിൽനിന്നു കുതറിമാറിയ നായ് വിപിനിന്റെ തുടയിലും കൈകാലുകളിലും കടിച്ചുപരിക്കേൽപ്പിച്ചു. തുടയിലെ മുറിവ് ആഴത്തിലുള്ളതാണ്. ഇദ്ദേഹത്തെ വർക്കല താലൂക്കാശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - The dog bit the livestock inspector while taking the vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.