വർക്കല:കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. കൊല്ലം സ്വദേശികളായ ചാത്തന്നൂർ കാരംപള്ളിക്ക് സമീപം നിസ്സാറിന്റെയും സൂറത്തിന്റെയും മകൻ അൽ അമീൻ (24), സഹോദരി ഭർത്താവ് കൊട്ടാരക്കര പള്ളിക്കൽ പ്ലാമൂട് വാവരഴികത്തുവീട്ടിൽ അൻവർ (34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്.
അൽ അമീൻ, അൻവർ, ഭാര്യ ആമിന,രണ്ട് വയസ്സുള്ള മകൻ ആദം സെയ്യാൻ, ഇവരുടെ ബന്ധുവായ അർഷാദ് എന്നിവർ ഉല്ലാസയാത്രയ്ക്കായാണ് കാപ്പിൽ ബീച്ചിൽ എത്തിയത്.കാപ്പിൽ പൊഴിമുഖത്തു കടലിൽ കുളിക്കാൻ ഇറങ്ങിയ അൽ അമീനും അൻവറുന ശക്തമായി വീശിയടിച്ച തിരയിൽ അകപ്പെടുകയായിരുന്നു.കടലിലകപ്പെട്ട അൻവറിനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് അൽ അമീനും തിരയിലകപ്പെട്ടത്.
രണ്ടുപേരെയും കാണാതായതോടെ ആമിനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചക്ക് ഒരു മണിയോടെ അൽ അമീന്റെ മൃതദ്ദേഹം പൊഴിമുഖത്തു നിന്നും കണ്ടെത്തി. ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള വെറ്റക്കട ബീച്ചിന് സമീപത്തു നിന്നാണ് അൻവറിന്റെ മൃതദേഹം രണ് മണിയോടെ ഫയർ ഫോഴ്‌സും അയിരൂർ പൊലീസും ചേർന്ന് കണ്ടെത്തുന്നത്. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
tvd 30 VKL 1 thirayilppettu marichu al ameen അൽ അമീൻ tvd 30 VKL 2 thirayilppettu marichu anwar അൻവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.