അമ്പലത്തറ: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരയുള്ള അതിക്രമങ്ങളും കുട്ടികള്‍ക്കിടയില്‍ വർധിച്ചുവരുന്ന ലഹരി ഉപയോഗവും തടയാൻ രൂപവത്കരിച്ച ജാഗ്രതസമിതികളുടെ പ്രവർത്തനം ജില്ലയില്‍ അവതാളത്തിൽ. ജില്ലയില്‍ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും ഇതുവരെയും രൂപവത്കരിച്ചിട്ടുപോലുമില്ല.
സര്‍ക്കാര്‍ തലത്തില്‍ പുതിയ ലഹരിവിരുദ്ധ പ്രഖ്യാപനങ്ങള്‍ വീണ്ടും എത്തുമ്പോൾ ജാഗ്രത സമിതികള്‍ കൂടുതൽ ശക്തമാക്കേണ്ടതിന്‍റെ പ്രാധാന്യം വർധിക്കുകയാണ്. കുടുംബശ്രീ അംഗങ്ങളെ കൂടി ചേർത്താൽ കുട്ടികളെ രക്ഷിക്കാം.
തദ്ദേശ സ്ഥാപനങ്ങളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ചെയര്‍മാനും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കണ്‍വീനറും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, ഡോക്ടര്‍മാര്‍, വനിതാ വക്കീല്‍, പട്ടികജാതി വനിതാ മെംബര്‍മാര്‍, സാമൂഹിക പ്രവര്‍ത്തക തുടങ്ങിയവരുള്‍ക്കൊള്ളുന്നതാണ് ജാഗ്രത സമിതികള്‍ രൂപവത്കരിക്കാനായി സര്‍ക്കാര്‍ നിശ്ചയിച്ചുനല്‍കിയ ഘടന.
ഇത്തരത്തില്‍ രൂപീകൃതമാകുന്ന ജാഗ്രത സമിതികളെ സഹായിക്കാന്‍ പ്രത്യേകം നിയമസഹായസമിതി രൂപവത്കരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.