ജയക്കുട്ടൻ

സെൽഫിയെടുക്കാൻ ശ്രമിക്കവെ കടലിൽ വീണ്​ യുവാവ് മരിച്ചു


വിഴിഞ്ഞം: ആഴിമല തീരത്ത് പാറക്കൂട്ടത്തിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച നാലംഗ സംഘത്തിലെ ഒരാൾ കടലിൽ വീണ് മരിച്ചു. തിരുവല്ലം ടി.സി 35/22 29-ൽ വലിയ കുന്നുംപുറത്ത് വീട്ടിൽ മണിയ​െൻറയും തങ്കമണിയുടെയും മകൻ ജയക്കുട്ടൻ (35) ആണ് മരിച്ചത്. തിങ്കളാഴ്​ച ഉച്ചയോടെ ആഴിമല ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

പൂവാറിൽ ഒരു സുഹൃത്തിെൻറ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത്​ മടങ്ങുന്നതിനിടെ, ആഴിമലക്ഷേത്രം കാണാനാണ് സംഘ​െമത്തിയത്. ക്ഷേത്ര ദർശനം കഴിഞ്ഞ് കടൽക്കരയിലെ പാറക്കൂട്ടത്തിൽ കയറി സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതിയ ജയക്കുട്ടൻ കടലിലേക്ക് വീണു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും യുവാവ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി. നിലവിളി കേട്ടെത്തിയ നാട്ടുകാരും തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെൻറും തിരച്ചിൽ നടത്തുന്നതിനിടെ അരമണിക്കൂറിനുള്ളിൽ തന്നെ മൃതദേഹം കരക്കടിഞ്ഞു. തുടർന്ന്, തീരദേശ പൊലീസ് എത്തി മേൽനടപടി സ്വീകരിച്ച ശേഷം പോസ്​റ്റ്​മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. എൻജിനീയറിങ്​ ബിരുദമെടുത്ത ജയക്കുട്ടൻ ബിസിനസ് ട്യൂഷനും കാറ്ററിങ്​ സർവിസും നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അഖിൽ, മനു എന്നിവർ സഹോദരങ്ങളാണ്.




Tags:    
News Summary - young man fell into the sea and died while trying to take a selfie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.