തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രത കുറഞ്ഞ കേസുകൾക്ക് പകരം ഒാക്സിജൻ- വെൻറിലേറ്റർ സൗകര്യം ആവശ്യമായവരെയും ഗുരുതരാവസ്ഥയിലുള്ളവരുമായ രോഗികെള മാത്രം പ്രവേശിപ്പിക്കണമെന്ന് കെ.ജി.എം.സി.ടി.എ (കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ). രണ്ടാംതരംഗം രൂക്ഷമായ സഹാചര്യത്തിൽ കെ.ജി.എം.സി.ടി.എ ജില്ല യൂനിറ്റ് രൂപവത്കരിച്ച വിദഗ്ധസമിതി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഒ.പിയിലെ സാധാരണ രോഗങ്ങൾക്കുള്ള ചികിത്സകൾ പൂർണമായും ഓൺലൈനായോ അല്ലെങ്കിൽ ചെറിയ ആശുപത്രികൾ മുഖേനയോ നൽകണം. കോവിഡ് ചികിത്സ സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ കോളജിൽ കോവിഡ് വാർ റൂം തുടങ്ങണം. െഎ.സി.യു കിടക്കകൾ, ഓക്സിജൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ തത്സമയം മനസ്സിലാക്കി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കണം. മെഡിക്കൽ കോളജിൽ ആവശ്യാനുസരണം നേസൽ ഓക്സിജനും വെൻറിലേറ്ററുകളും പുതിയതായി ലഭ്യമാക്കണം. റഫറൽ സംവിധാനത്തിലെ ഒടുവിലെ ചികിത്സാ സംവിധാനമായ (ടെർഷ്യറി ലെവൽ കെയർ) മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരെ സെക്കൻഡറി- പ്രൈമറി കെയർ സെൻററുകളിേലക്ക് വിന്യസിക്കരുത്.
വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലാണ്. ഇത് കുറക്കാൻ കോവിഡ് രോഗികൾക്കുള്ള ഡയാലിസിസ് സംവിധാനങ്ങൾ വർധിപ്പിക്കണം. മെഡിക്കൽ/പി.ജി വിദ്യാർഥികളുടെ പരീക്ഷകൾ വൈകിക്കരുത്. കരാർ വ്യവസ്ഥയിൽ അടിയന്തരമായി റസിഡൻറ് ഡോക്ടർമാരെയും നഴ്സുമാരെയും ഗ്രേഡ് ^1 -ഗ്രേഡ്^ 2 അറ്റൻഡർമാരെയും ശുചീകരണ ജീവനക്കാരെയും മെഡിക്കൽ സോഷ്യൽ വർക്കർമാരെയും നിയമിക്കണം. ഓൺലൈൻ പഠനത്തിന് മെഡിക്കൽ കോളജിലെ എല്ലാ വിഭാഗങ്ങളെയും അതിവേഗ ഇൻറർനെറ്റ് വഴി ബന്ധിപ്പിക്കണം. കോവിഡ് ഗവേഷണത്തിന് വേണ്ടി പ്രത്യേക പരിഗണന നൽകണം. കേരളത്തിൽ കോവിഡിെൻറ അതിവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ കഴിയുമെങ്കിൽ കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും ലോക്ഡൗൺ പരിഗണിക്കുന്നത് നന്നായിരിക്കുമെന്ന് തിരുവനന്തപുരം യൂനിറ്റ് പ്രസിഡൻറ് ഡോ.ആർ.സി ശ്രീകുമാർ, സെക്രട്ടറി ഡോ.രാജ്.എസ്.ചന്ദ്രൻ, കോവിഡ് ചികിത്സ സമിതി ചെയർമാൻ ഡോ.െഎ.റിയാസ് എന്നിവർ ആവശ്യപ്പെട്ടു. സമിതിയുടെ നിർദേശങ്ങൾ സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.