തിരുവനന്തപുരം: നഗരത്തിൽ പെയ്ത മഴയിലും കാറ്റിലും നഗരത്തിൽ പലയിടങ്ങളിലും മരം വീണ് ഗതാഗതതടസ്സം. ഞായറാഴ്ച വൈകുേന്നരം മൂന്നരയോടെയാണ് സംഭവം. വെള്ളയമ്പലം, പനവിള, മരുതംകുഴി എന്നിവിടങ്ങളിലാണ് മരം വീണത്.
വെള്ളയമ്പലം കവടിയാർ റോഡിൽ മെയിൻസ് ഹോസ്റ്റലിനുമുന്നിൽ രണ്ട് മീറ്ററോളം വണ്ണവും 35 അടിയോളം പൊക്കവുമുള്ള മരം കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി. അവധിദിവസമായതിനാൽ വൻ ദുരന്തം ഒഴിവായി. ട്രാഫിക് ഐലൻഡിന് മുകളിലേക്ക് വീണതിനാൽ നാലുവശത്തുനിന്നുള്ള ഗതാഗതവും മുടങ്ങി. എ.ഐ കാമറ ഉൾപ്പെെടയുള്ള പ്രധാന ട്രാഫിക് ജങ്ഷനായതിനാൽ പലപ്പോഴും വാഹനങ്ങളുടെ വലിയ നിര ഇവിെട ഉണ്ടാകാറുണ്ട്.
ചെങ്കൽചൂളയിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂനിറ്റ് എത്തി രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.മരുതംകുഴി കോണത്തുകുളങ്ങരയിൽ പടയണിറോഡിൽ ശ്രീകുമാരൻ നായരുടെ വീടിനുമുകളിലേക്കും പാർക്ക് ചെയ്തിരുന്ന കാറിനുമുകളിലേക്കും തൊട്ടടുത്ത റോഡിലേക്കുമാണ് വാകമരം വീണത്. അയൽവാസിയുടെ വീടിനുസമീപമുള്ള മരമാണിത്. ചെയിൻസാ, ലാഡർ, റോപ്പ് എന്നിവയുടെ സഹായത്തോടെ മുറിച്ചുമാറ്റി.
പനവിള ജങ്ഷന് സമീപം കാറ്റത്ത് തണൽമരത്തിന്റെയും ആൽമരത്തിന്റെയും ശിഖരം ഒടിഞ്ഞുവീണു. ചാലകുളങ്ങരയിൽ പടുകൂറ്റൻ അക്കേഷ്യ മരം കടപുഴകി വീണു. ചാക്ക യൂനിറ്റിൽ നിന്നുള്ള സംഘം ഒരു മണിക്കൂറിലധികം പണിപ്പെട്ടാണ് മരം മുറിച്ച് മാറ്റിയത്. ഓൾസെയിന്റ്സിന് സമീപവും ശക്തമായ കാറ്റിൽ മരം വീണു. സ്റ്റേഷൻ ഓഫിസർ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അനിൽകുമാർ വി.എസ്, സേനാംഗങ്ങളായ ഷൈജു, അരുൺകുമാർ വി.ആർ, സനിത്ത്, സാബു, സാജൻ സൈമൺ, ദീപു, അഭിലാഷ്, രഞ്ജിത്ത്, സനു എം.പി, വിനോദ് വി നായർ, റസീഫ്, അഖിൽ, വിഷ്ണുമോഹൻ, ദിനുമോൻ, നന്ദകുമാർ വി.വി, ഹോം ഗാർഡ് രാജശേഖരൻ നായർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.