തിരുവനന്തപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവ എൻജിനീയർ അറസ്റ്റിൽ. നെടുമങ്ങാട് പാങ്ങോട് എക്സ് സർവീസ് കോളനിയിൽ പച്ച പാലോട് വട്ടക്കരിക്കകം തൊഴിയിൽ വീട്ടിൽ ടി. മുഹമ്മദ് ഷിജാസാണ് (22) ചൊവ്വാഴ്ച അമരവിള ചെക്ക്പോസ്റ്റിലെ വാഹനപരിശോധനക്കിടയിൽ 39.589 ഗ്രാം എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിലായത്. ബംഗളൂരുവിൽനിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയ ഇയാൾ മയക്കുമരുന്ന് സംഘത്തിന്റെ കാരിയറായി മാറുകയായിരുന്നെന്ന് എക്സൈസ് സംഘം പറഞ്ഞു.
മലയാളികളായ വിദ്യാർഥികൾക്ക് ബംഗളൂരുവിൽ എം.ബി.ബി.എസ്, എൻജിനീയറിങ് കോഴ്സുകളിൽ അഡ്മിഷൻ എടുത്തുനൽകുകയും ഈ ബന്ധമുപയോഗിച്ച് ഇവർക്ക് മയക്കുമരുന്ന് എത്തിക്കുകയും ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഷിജാസ്. നാലുദിവസം മുമ്പ് മലപ്പുറത്ത് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്.
ബംഗളൂരുവിൽ മടിവാളയിൽ കാസർകോട് സ്വദേശി ശ്രീരാഗിൽനിന്നാണ് എം.ഡി.എം.എ വാങ്ങിയത്. എക്സൈസ് ഇൻസ്പെക്ടർ സജിത്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫിസർ ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണപ്രസാദ്, അരുൺ മോഹൻ, വിഷ്ണു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.