തൊടുപുഴ: ജനവാസകേന്ദ്രങ്ങൾ പൂർണമായും സംരക്ഷിത വനമേഖലകളുടെ ബഫർ സോണിന്റെ പരിധിയിൽനിന്നും ഒഴിവാക്കണമെന്നും, ഭൂമി പതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതിചെയ്യണമെന്നും നിർമാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് സമരപരിപാടികൾ ആരംഭിക്കുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ നിയോജകമണ്ഡലം തലങ്ങളിൽ ഏകദിനസത്യഗ്രഹം നടത്തും. ഉടുമ്പൻചോല താലൂക്കിലെ ശാന്തൻപാറയിൽ 26നും ദേവികുളം ആനച്ചാലിൽ 30ന് ഇടുക്കി കഞ്ഞിക്കുഴിയിൽ ആഗസ്റ്റ് മൂന്നിനും തൊടുപുഴ ഉടുമ്പന്നൂരിൽ ആറിനും സത്യഗ്രഹം നടത്തും. ആഗസ്റ്റ് ഒന്നിനും മൂന്നിനും ഇടയിൽ എല്ലാ പഞ്ചായത്തുകളിലും ഏകദിന സത്യഗ്രഹം സംഘടിപ്പിക്കും. തുടർന്ന് ഭവനസന്ദർശനം നടത്തി ഭീമഹരജിയിൽ ഒപ്പും ശേഖരിക്കും.
പ്രാദേശിക യു.ഡി. എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രചാരണജാഥകളും സംഘടിപ്പിക്കുമെന്ന് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകനും, കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.