പൊലീസ് ഉദ്യോഗസ്ഥൻ ശ്രീരാജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ മാർച്ച്‌ കെ.പി.സി.സി സെക്രട്ടറി അനീഷ്‌ വരിക്കണ്ണാമല ഉദ്ഘാടനം

ചെയ്യുന്നു

തു​മ്പ​മ​ൺ ബാ​ങ്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​; പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മാ​ർ​ച്ച്​

പത്തനംതിട്ട: തുമ്പമൺ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശ്രീരാജിന്റെ പത്തനംതിട്ട മാക്കാംകുന്നിന് സമീപമുള്ള വസതിയിലേക്ക് യൂത്ത് കോൺഗ്രസ്‌ ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മാർച്ച്‌ സംഘടിപ്പിച്ചു. മാർച്ച്‌ കെ.പി.സി.സി സെക്രട്ടറി അനീഷ്‌ വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ സി.പി.എമ്മിന്റെ വാക്കുകേട്ട് പ്രവർത്തിക്കാനാണ് പൊലീസ് തീരുമാനമെങ്കിൽ തെരുവിൽ നേരിടുമെന്ന് അനീഷ്‌ വരിക്കണ്ണാമല പറഞ്ഞു. സഹകരണ മേഖല പ്രതിസന്ധിയിൽ നിൽക്കുമ്പോൾ സി.പി.എം ന്റെ നേതൃത്വത്തിൽ പൊലീസും സഹകരണ ജീവനക്കാരും ചേർന്ന് കള്ളവോട്ട് ചെയ്ത് ബാങ്കുകൾ പിടിച്ചെടുക്കുന്നു. നീതിപൂർവം തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിർദേശിക്കുമ്പോൾ കോൺഗ്രസുകാരെ മർദിക്കാന്നുള്ള വിധിയായയാണ് പൊലീസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് തടഞ്ഞതിനെ തുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും തള്ളും നടന്നു.

നിയോജക മണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലിയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ റെനോ പി. രാജൻ, ജിജോ ചെറിയാൻ, ജില്ല ഭാരവാഹികളായ, അൻസർ മുഹമ്മദ്‌, ബിബിൻ ബേബി, ആര്യ മുടവിനാൽ, ഷുംന ഷറഫ്, ഉണ്ണി കൃഷ്ണൻ, അർച്ചന അഫ്സൽ വി. ഷെയ്ഖ്, ബി.കെ. തഥാഗത്, ഇജാസ് ഖാൻ, മുഹമ്മദ് റാഫി, ആൽവിൻ ചെറിയാൻ, ജിജോ ജോൺ, ഏദൻ ആറന്മുള തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Thumpaman Bank Election; Youth Congress March to Police Officer's House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.