മീനങ്ങാടിയിൽ കാലാവസ്ഥ സാക്ഷരത പദ്ധതി

കൽപറ്റ: കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളിലൂടെ മാതൃകയായ മീനങ്ങാടി പഞ്ചായത്ത്, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ജനങ്ങളെ ബോധവത്​കരിക്കുന്നതിന് 'നാടിന് വേണ്ടി നാളേക്ക് വേണ്ടി' സാക്ഷരത പരിപാടി നടപ്പാക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി പ്രതിരോധിക്കാനും ലഘൂകരിക്കാനും ജനങ്ങളെ സജ്ജരാക്കാന്‍ കാലാവസ്ഥ സാക്ഷരത അനിവാര്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ഇ. വിനയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ നടത്തിയ സാമ്പിള്‍ സര്‍വേ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് സാക്ഷരത പരിപാടി ആസൂത്രണം ചെയ്തത്. കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി. സർവേയിൽ 48 ശതമാനം പേർ അഭിപ്രായപ്പെട്ടത്​ കാലാവസ്ഥ വ്യതിയാനം ഇല്ലെന്നാണ്​. കാലാവസ്ഥ വ്യതിയാനത്തിന്‍റെ കാരണങ്ങളെക്കുറിച്ചും അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങൾ ബോധവാന്മാരല്ല എന്നാണ്​ സർവേ വ്യക്തമാക്കുന്നത്​. ഇതാണ്​ സാക്ഷരത പരിപാടിയിലേക്ക്​ നയിച്ചത്​. എം.വി. ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രസ് ക്ലബില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സംഷാദ് മരക്കാര്‍ സാക്ഷരത പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. നസറത്ത്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബേബി വർഗീസ്, ക്ഷേമകാര്യ സമിതി അധ്യക്ഷ ഉഷ രാജേന്ദ്രൻ, വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി. വാസുദേവൻ എന്നിവർ സംസാരിച്ചു. box ലക്ഷ്യം: * കാലാവസ്ഥയും അതിനുണ്ടാകുന്ന വ്യതിയാനങ്ങളും ശാസ്ത്രീയമായി ജനങ്ങളെ ബോധ്യപ്പെടുത്തൽ * കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളും അവ ലഘൂകരിക്കാനുള്ള മാര്‍ഗങ്ങളും ജനങ്ങളുമായി പങ്കുവെക്കൽ * കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കൽ പ്രവർത്തനം: * എല്ലാ വാര്‍ഡുകളിലും കാലാവസ്ഥ സാക്ഷരത യോഗങ്ങള്‍ വിളിച്ചുചേർക്കും * പോസ്റ്റര്‍, വിഡിയോ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും * കാലാവസ്ഥ സാക്ഷരത കൈപ്പുസ്തകം പുറത്തിറക്കും * നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം * മീനങ്ങാടിയെ ഫിലമെന്‍റ്​ രഹിത പഞ്ചായത്താക്കും * രണ്ട്​ വാർഡുകളിൽ നടപ്പാക്കിയ ട്രീ ബാങ്കിങ് പദ്ധതി 19 വാർഡുകളിലും വ്യാപിപ്പിക്കും * പഞ്ചായത്തിൽ എനർജി ഓഡിറ്റിങ്​ നടത്തും * കാർബൺ ന്യൂട്രൽ കൃഷിരീതി പ്രാവർത്തികമാക്കും TUEWDL7 മീനങ്ങാടി പഞ്ചായത്ത്​ കാലാവസ്ഥ സാക്ഷരത പദ്ധതിയുടെ പോസ്റ്റർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്യുന്നു സമത വിചാരകേന്ദ്രം നേതൃസംഗമം കൽപറ്റ: വർഗീയ ഫാഷിസത്തിനെതിരെ സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളുടെ ഏകീകരണം അനിവാര്യമാണെന്ന് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. സമത വിചാരകേന്ദ്രം സംസ്ഥാന നേതൃസംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമത വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്‍റ്​ സി. ഹരി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ. എം.കെ. പ്രേംനാഥ്‌ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. വസന്തകുമാർ, കൊച്ചി മുൻ മേയർ കെ.ജെ. സോഹൻ, യു.എ. ഖാദർ, സി.കെ. ദാമോദരൻ, എം. അബ്ദുറഹ്മാൻ, ഉണ്ണി മൊടക്കല്ലൂർ, പി. പ്രദീപ്കുമാർ, പി.ജെ. ജോസി, ഡോ. ഗോകുൽ ദേവ്, കുമാർ കല്ലായി, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. TUEWDL5 സമത വിചാരകേന്ദ്രം കൽപറ്റയിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃസംഗമം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്​ഘാടനം ചെയ്യുന്നു ഹജ്ജ് ആരോഗ്യ പഠന ക്ലാസ്​ നാളെ സുല്‍ത്താന്‍ ബത്തേരി: ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കായി എം.ഇ.എസ് കക്കോടന്‍ മമ്മുഹാജി മെമ്മോറിയല്‍ മിഷന്‍ ആശുപത്രി ആരോഗ്യ ബോധവത്​കരണ ക്ലാസ്​ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ 9.30ന് ആശുപത്രി കോൺഫറന്‍സ് ഹാളിലാണ്​ പരിപാടി. ഡോ. കെ.എം ജോണ്‍, ഡോ. കല്‍പന, ജില്ല ഹജ്ജ് ട്രെയിനര്‍ എന്‍.കെ. മുസ്തഫ ഹാജി എന്നിവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഡോ. സഫീര്‍ ക്യാമ്പ് ക്രോഡീകരിക്കും. must with photo ദേശീയ കുടുംബദിനം ആചരിച്ചു സുൽത്താൻ ബത്തേരി: ദേശീയ കുടുംബ ദിനാചരണത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാര ഭവനിൽ 'സ്ത്രീ സൗഹൃദ കുടുംബം' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല കമ്മിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ല പ്ലാനിങ്​ കോഓഡിനേറ്റർ ആശ പോൾ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ അദീല അധ്യക്ഷത വഹിച്ചു. നഈമ, ജാസ്മിൻ, ശബ്ന, സ്മിത, സബിത ടീച്ചർ, സ്വതന്ത്ര ടീച്ചർ, ഷമീറ, റഹീന എന്നിവർ സംസാരിച്ചു. TUEWDL8 ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമം കുടുംബശ്രീ ജില്ല പ്ലാനിങ്​ കോഓഡിനേറ്റർ ആശ പോൾ ഉദ്ഘാടനം ചെയ്യുന്നു സൺഡേ സ്കൂൾ ശതാബ്ദി: ദേവാലയങ്ങളിൽ പതാക ഉയർത്തി മാനന്തവാടി: യാക്കോബായ സുറിയാനി സൺഡേ സ്കൂൾ ശതാബ്ദിയുടെ ഭാഗമായി ദേവാലയങ്ങളിൽ പതാക ഉയർത്തി. വടക്കൻ മേഖല ശതാബ്ദി സമ്മേളനം മേയ് 22ന് മാനന്തവാടി സെന്‍റ്​ ജോർജ് യാക്കോബായ സുറിയാനി പള്ളിയിലാണ് നടക്കുക. മാനന്തവാടി സെന്‍റ്​ ജോർജ് പള്ളിയിൽ ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ പതാക ഉയർത്തി. സഹവികാരി എൽദോ മനയത്ത്, സഭ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ട്രസ്റ്റി ഷാജി മൂത്താശ്ശേരി, സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പിൽ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ എബിൻ പടിക്കാട്ട്, എൻ.പി. കുര്യൻ, കെ.എസ്. സാലു, റോയി പടിക്കാട്ട്, ജോസ് വാണാക്കുടി, ഷിജോ മുണ്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.