കാടുമൂടി മിനി സിവിൽ സ്റ്റേഷൻ പരിസരം

മാനന്തവാടി: നിരവധി ആളുകൾ ദിനംപ്രതിയെത്തുന്ന മിനി സിവിൽ സ്റ്റേഷൻ പരിസരം കാടുമൂടിയ നിലയിൽ. താലൂക്കിലെ പ്രധാന സർക്കാർ ഓഫിസുകളായ സിവിൽ സപ്ലൈസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലീഗൽ മെട്രോളജി, കൃഷി വകുപ്പ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ് തുടങ്ങി പതിനാറിലധികം ഓഫിസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടപരിസരമാണ്​ കാടുമൂടി വൃത്തിഹീനമായ അവസ്ഥയിൽ കിടക്കുന്നത്. മിനി സിവിൽ സ്റ്റേഷന്‍റെ ബോർഡ്പോലും പൂർണമായും നശിച്ചനിലയിലാണ്. മഴക്കാലം ആരംഭിക്കാനിരിക്കെ പരിസരം വൃത്തിയാക്കണമെന്നാണ് ആവശ്യം. ഇഴജന്തുക്കളുടെയും മറ്റും ശല്യവുമേറിയിട്ടുണ്ട്. TUEWDL1 മാനന്തവാടി മിനി സിവിൽ സ്റ്റേഷൻ പരിസരം കാടുമൂടിയ നിലയിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പ്രത്യേക നിയമനം കൽപറ്റ: പട്ടിക വർഗ വിഭാഗത്തില്‍നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സർവിസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലെക്കും അതത് ജില്ലയില്‍നിന്നുള്ള ഉദ്യോഗാർഥികളെ മാത്രമേ പരിഗണിക്കൂ. ഇതിനകം ജില്ല മാറി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മേയ് 18നകം സ്വന്തം ജില്ലയില്‍ അപേക്ഷ മാറ്റി നല്‍കാം. ജില്ലയിലെ 102 ഒഴിവുകളിലേക്ക്, ഉപജീവനത്തിന്​ വനത്തെ ആശ്രയിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട യോഗ്യതയുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലിചെയ്ത ഉപജീവനത്തിനായി വനത്തെ ആശ്രയിക്കുന്ന പട്ടികവര്‍ഗ പുരുഷന്‍മാരും സ്ത്രീകളുമായിട്ടുള്ള ദിവസവേതനക്കാര്‍ക്ക് അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ ജില്ലയില്‍ 68 ഒഴിവുകളുണ്ട്. മേയ് 18നകം അപേക്ഷ സമര്‍പ്പിക്കുന്നതിന് വിജ്ഞാപനപ്രകാരമുള്ള യോഗ്യതാപ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ് ലോഡ് ചെയ്യണം. ലബോറട്ടറി ടെക്നീഷ്യന്‍ നിയമനം കൽപറ്റ: മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം താല്‍ക്കാലിക ലബോറട്ടറി ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മേയ് 25ന് രാവിലെ 10ന് നടക്കും. ഗ്രാജ്വേറ്റ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04935 240264. സിവില്‍ സർവിസ് പരീക്ഷ പരിശീലനം കൽപറ്റ: പട്ടികവര്‍ഗ യുവതീയുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നിർദിഷ്ട യോഗ്യതയുള്ള വിദ്യാർഥികള്‍ക്ക് സിവില്‍ സർവിസ് പരീക്ഷക്കാവശ്യമായ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍, പട്ടിക വര്‍ഗ വികസന വകുപ്പ്, നാലാം നില വികാസ് ഭവന്‍, തിരുവനന്തപുരം പിന്‍-695033 എന്ന വിലാസത്തില്‍ ജൂണ്‍ ഒന്നിന് അഞ്ചു​ മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ ലഭിക്കണം. അപേക്ഷ ഫോം കല്‍പറ്റ ഐ.ടി.ഡി.പി, ബത്തേരി, മാനന്തവാടി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളില്‍ ലഭ്യമാണ്. ഫോണ്‍: 04936 202232. മദ്​റസ പ്രവേശനം must must മേപ്പാടി: കേരള മദ്റസ എജുക്കേഷൻ ബോർഡിന്‍റെ പാഠ്യപദ്ധതിയനുസരിച്ച് ജമാഅത്തെ ഇസ്‍ലാമിയുടെ കീഴിലുള്ള അൽ മദ്റസത്തുൽ ഇസ്‍ലാമിയ മേപ്പാടിയിൽ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8138044368, 7907 731 699. കൽപറ്റ: ഐ.ഇ.സി.ഐ സിലബസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അൽമദ്​റസത്തുൽ ഇസ്‍ലാമിയ കൽപറ്റയിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 7012640247, 9744929184. സൈബർ കുറ്റകൃത്യങ്ങൾ സെമിനാർ ഇന്ന്​ മാനന്തവാടി: മർച്ചന്‍റ്​സ്​ അസോസിയേഷനും ഓപൺ ന്യൂസറും മാനന്തവാടി പ്രസ് ക്ലബുമായി സഹകരിച്ച് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച രണ്ടിന് മാനന്തവാടി വ്യാപാര ഭവനിലാണ് പരിപാടി. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ സലാം നവ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.