ഡോക്ടറും ജീവനക്കാരുമില്ലാത്ത ജില്ല ആശുപത്രി

ഗൂഡല്ലൂർ: താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയർത്തിയെങ്കിലും ഡോക്ടർമാരും ജീവനക്കാരും അടിയന്തര ചികിത്സ സൗകര്യങ്ങളുമായില്ല. നേരത്തെ അഞ്ചിലേറെ ഡോക്ടർമാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഒരു ഡോക്ടർ പോലുമില്ലത്ത അവസ്ഥയാണ്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ ഗർഭിണികളെ അവസാനനിമിഷം ഊട്ടിയിലേക്ക് മറ്റും റഫർ ചെയ്യുകയാണ്. നിയമിക്കുന്ന ഡോക്ടർമാർ ഉടൻ സ്ഥലം മാറി പോവുകയാണ്. പകരം ഡോക്ടർ ചുമതലയേൽക്കുന്നത് വരെ സ്ഥലം മാറ്റരുതെന്ന നിബന്ധന ജില്ല ആരോഗ്യ വകുപ്പും അവഗണിക്കുകയാണ്. കഴിഞ്ഞദിവസം ഒരു തോട്ടം തൊഴിലാളിയെ ചികിത്സക്ക് എത്തിച്ചപ്പോൾ എക്സ്റേ എടുക്കാൻ ആളില്ല. പുറത്തുപോയി എടുക്കാൻ 400 രൂപയാണ് ചാർജ് എന്നും ബസിനുപോകാൻ പോലും കാശില്ലാത്ത സ്ഥിതിയാണെന്നും രോഗിയുടെ കൂടെ വന്ന സ്ത്രീയുടെ പരാതി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചികിത്സ സൗകര്യങ്ങളും ഡോക്ടർമാരെയും ഉടൻ നിയമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സി.പി.എം നേതാക്കളായ സി.കെ. മണി, പി. ഹനീഫ എന്നിവർ അറിയിച്ചു. അതേസമയം, സ്ഥിരം നിയമനം നൽകുന്നില്ലെന്നും കരാറടിസ്ഥാനത്തിൽ കുറഞ്ഞ വേതനത്തിലാണ് ഡോക്ടർമാരെ നിയമിക്കുന്നതെന്നും വാടകയും മറ്റു ചെലവുകളും കഴിച്ചാൽ തുച്ഛമായ വരുമാനത്തിൽ ഇവിടെ കഴിഞ്ഞു കൂടാനും പ്രയാസമാണെന്നും സ്ഥലം മാറിപ്പോകുന്ന ഡോക്ടർമാരും പറയുന്നു. GDR GH:ജില്ല ആശുപത്രിയായി ഉയർത്തിയ ഗൂഡല്ലൂർ താലൂക്ക് ആശുപത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.