കൽപറ്റ: ‘കൊതി മൂത്ത് നമ്മൾ പിടിച്ചടക്കി, കലി മൂത്ത് കാലം തിരിച്ചെടുത്തു’. ഉരുൾ മഹാദുരന്തം തകർത്ത മുണ്ടക്കൈ എൽ.പി സ്കൂൾ 35 ദിവസത്തിനുശേഷം താൽക്കാലികമായി പ്രവർത്തനം ആരംഭിച്ച മേപ്പാടി എ.പി.ജെ. അബ്ദുൽ കലാം കമ്യൂണിറ്റി ഹാളിനു മുന്നിൽ പണ്ടെന്നോ എഴുതിവെച്ച വാചകങ്ങളാണിത്.
പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ കടന്നുകയറി ആവാസവ്യവസ്ഥക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള ഇടിച്ചുനിരത്തലുകളും നിർമാണങ്ങളും വരുത്തിവെക്കുന്ന വിനാശത്തെ സൂചിപ്പിക്കുന്നതാണ് വാചകങ്ങൾ. ഉരുൾ ദുരന്തത്തിൽ തകർന്ന സ്കൂളിലെ വിദ്യാർഥികൾക്കുവേണ്ടി ഒരുക്കിയ ക്ലാസ് മുറികൾക്കു മുന്നിലാണ് ഈ വാചകങ്ങൾ. പരിസ്ഥിതിലോല പ്രദേശത്തെ മനുഷ്യ ഇടപെടലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ചാണ് വാചകം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലടക്കം ചൂണ്ടിക്കാട്ടിയ മുണ്ടക്കൈ പ്രദേശത്തെ ഉരുൾപൊട്ടലും പരിസ്ഥിതി ആഘാതത്തിന്റെ ഭാഗമായാണെന്ന് ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.