കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസിനകത്ത് ആദിവാസി വിഭാഗത്തിൽപെട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ നൽകിയ ഹരജി പരിഗണിക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കുന്ദമംഗലം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 11നാണ് കൽപറ്റ അഡ് ലെയ്ഡ് സ്വദേശി വിശ്വനാഥനെ മെഡിക്കൽ കോളജ് വളപ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് കോഴിക്കോട് ജില്ല കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിനെതിരെയാണ് സഹോദരൻ വിനോദ് ഹരജി നൽകിയത്. ആൾക്കൂട്ട വിചാരണമൂലമുള്ള മനോവിഷമത്തിലാണ് വിശ്വനാഥൻ ജീവനൊടുക്കിയതെന്നായിരുന്നു ആരോപണം. എന്നാൽ, മരണം ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.