കുന്നൂർ സിംസ് പാർക്കിൽ പഴവർഗ പ്രദർശനം ആരംഭിച്ചു

ഗൂഡല്ലൂർ: . രണ്ടു ദിവസത്തെ പ്രദർശനം കുന്നൂർ നഗരസഭ ചെയർപേഴ്സൻ ഷീല കാതറിൻ ഉദ്ഘാടനം ചെയ്തു. വിവിധ പഴവർഗങ്ങൾ കൊണ്ടുള്ള പക്ഷികളുടെയും മറ്റും പ്രദർശന രൂപങ്ങളാണ് കാഴ്ചക്കായി ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് നിർമാർജന പ്രചാരണ ഭാഗമായി മഞ്ഞ സഞ്ചിയും രൂപവും ഒരുക്കിയിട്ടുണ്ട്. ഊട്ടി വസന്തോത്സവത്തിന്റെ ഭാഗമായി മേയ് ഏഴിന് കോത്തഗിരിയിൽ 11ാമത് പച്ചക്കറി പ്രദർശനം, മേയ് 13 ന് ഗൂഡല്ലൂരിൽ ഒമ്പതാമത് സുഗന്ധവ്യഞ്ജന പ്രദർശനം 14ന് ഊട്ടിയിൽ റോസാപ്പൂ പ്രദർശനം മേയ് 20 മുതൽ അഞ്ചു ദിവസം സസ്യോദ്യാനത്തിൽ 124ാമത് പുഷ്പമേളയും സമാപനത്തോടനുബന്ധിച്ച് കുന്നൂർ സിംസ് പാർക്കിൽ 62ാമത് പഴവർഗ പ്രദർശനമാണ് ആവിഷ്കരിച്ചത്. പ്രസന്ന കാലാവസ്ഥയിൽ ഊട്ടിയിലേക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ടൂറിസ്റ്റുകൾ സന്ദർശകരായി എത്തി. ഞായറാഴ്ചയോടെ ഊട്ടി വസന്തോത്സവത്തിന് സമാപനമാവും. GDR FRUITS SHOW: കുന്നൂർ സിംസ് പാർക്കിൽ ആരംഭിച്ച പഴവർഗ പ്രദർശനം നഗരസഭ ചെയർപേഴ്സൻ ഷീല കാതറിൻ ഉദ്ഘാടനം ചെയ്തശേഷം പ്രദർശനം വീക്ഷിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.