കാരക്കണ്ടിയിലെ വീട്ടിൽ മോഷണശ്രമം

സുൽത്താൻ ബത്തേരി: കുപ്പാടി സെന്റ് മേരീസ് കോളജ് റോഡിൽ കാരക്കണ്ടി കൈയ്യാലക്കൽ നൂർജഹാന്റെ വീട്ടിൽ മോഷണശ്രമം. മുൻവശത്തെ പൂട്ട് തുറന്ന് അകത്ത് കയറിയ മോഷ്ടക്കൾ വീട്ടിലെ സകല സാധനങ്ങളും വാരിവലിച്ചിട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നൂർജഹാനും വീട്ടിലുള്ള മറ്റുള്ളവരും കോഴിക്കോടുള്ള ബന്ധുവീട്ടിൽ പോയിട്ട് നാല് ദിവസമായിരുന്നു. ഇത് മനസ്സിലാക്കിയാണ് മോഷണശ്രമം. വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അയൽക്കാർ വന്ന് നോക്കിയപ്പോഴാണ് മോഷ്ടാക്കൾ കയറിയത് ബോധ്യമായത്. തുടർന്ന് നൂർജഹാനെ വിവരമറിയിച്ചു. വീട്ടിൽ പണം, സ്വർണം എന്നിവയൊന്നും സൂക്ഷിച്ചിരുന്നില്ല. അതിനാൽ കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. സുൽത്താൻ ബത്തേരി പൊലീസ് പ്രാഥമിക നടപടി സ്വീകരിച്ചു. SATWDL14: മോഷ്ടാക്കൾ കയറിയ കാരക്കണ്ടി നൂർജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു ഒരുമിച്ച് ജീവിക്കുന്നതിന്‍റെ രാഷ്ട്രീയ രൂപമാണ് മതേതരത്വം -കെ.ഇ.എൻ നടവയൽ: ഒരുമിച്ച് ജീവിക്കാൻ പരിശീലിക്കുന്ന ഒന്നാണ് വിദ്യാഭ്യാസമെന്നും എക്കാലത്തും അതിന്റെ രാഷ്ട്രീയ രൂപമാണ് മതേതരത്വമെന്നും എഴുത്തുകാരനും വാഗ്മിയുമായ കെ.ഇ.എൻ. നടവയൽ സി.എം കോളജ് ആർട്സ് ആൻഡ് സയൻസിലെ മൂന്നാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്‍റെ ഒരു ചെറിയ ചുവടുവെപ്പാണ് വിദ്യാഭ്യാസം. ഉത്തമ പൗരന്മാരായി വളരാൻ വിദ്യാഭ്യാസം കൊണ്ട് സാധ്യമാകണം. അതിനുള്ള വഴി വിളക്കുകളാണ് കലാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. സി.എം സെന്‍റർ ജനറൽ സെക്രട്ടറി ടി.കെ. അബ്ദുറഹിമാൻ ബാഖവി അധ്യക്ഷത വഹിച്ചു. മികച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സി.എം സെന്റർ ഫിനാൻസ് സെക്രട്ടറി കെ. അബൂബക്കർ ഹാജി, കോളജ് ഡയറക്ടർ ടി.കെ. സൈനുദ്ദീൻ, പ്രിൻസിപ്പൽ ഷഹീർ അലി, പ്രഫ. കെ.എം. ജോസഫ്, കെ.പി. ജംഷീദ് എന്നിവർ സംസാരിച്ചു. SATWDL15 നടവയൽ സി.എം കോളജ് ആർട്സ് ആൻഡ് സയൻസിലെ മൂന്നാമത് ബിരുദദാന ചടങ്ങ് കെ.ഇ.എൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.