സംരക്ഷണഭിത്തി ഇടിയുന്നത് റോഡിനും വീടുകൾക്കും ഭീഷണി

ഗൂഡല്ലൂർ: ഒമ്പതാം മൈൽ -മേഫീൽഡ് റോഡിലെ പ്രവേശന ഭാഗത്ത് സംരക്ഷണഭിത്തി ഇടിയുന്നത് വീടുകൾക്ക് ഭീഷണിയായി. പ്രദേശത്തെ അബ്ദുറഹിമാന്റെ വീടാണ് കൂടുതൽ ഭീഷണിയിലായത്. മോഹൻരാജിന്റെ വീടിനും ഭീഷണിയുണ്ട്. സംരക്ഷണഭിത്തി തകരുന്നതിനെക്കുറിച്ച് സാമൂഹിക പ്രവർത്തകനായ മോഹൻ അധികൃതർക്ക് പരാതി നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടിയെടുത്തില്ല. മണ്ണിടിയുന്നത് ഗതാഗത തടസ്സത്തിന് കാരണമാകും. GDR WALL: ഒമ്പതാം മൈൽ -മേഫീൽഡ് റോഡിലെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.