പുത്തുമല ദുരന്തബാധിതർക്ക് പീപ്ൾസ് ഫൗണ്ടേഷൻ കേരളയുടെ ആറ് വീടുകൾ

മേപ്പാടി: പുത്തുമല ദുരന്തത്തിനിരയായവർക്ക് പീപ്ൾസ് ഫൗണ്ടേഷൻ കേരള നിർമിച്ചുനൽകുന്നത് ആറ് വീടുകൾ. കാപ്പംകൊല്ലിയിലെ 35 സെൻറ് സ്ഥലത്താണ് വീടുകളുടെ നിർമാണം പുരോഗമിക്കുന്നത്. കാപ്പംകൊല്ലി കേളച്ചംതൊടി നബീസയാണ് വീടുകൾ നിർമിക്കുന്നതിനായി സ്ഥലം സംഭാവന ചെയ്തത്.

ഒരു വീടിന് ആറര ലക്ഷം രൂപയാണ് ചെലവ്. ടോയ്​ലറ്റ്, ഫ്ലോറിങ്, വയറിങ് ജോലികൾ മാത്രമാണ് പൂർത്തീകരിക്കാൻ ബാക്കിയുള്ളത്. പണി പൂർത്തീകരിച്ച് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പീപ്ൾസ് ഫൗണ്ടേഷൻ കേരള മേപ്പാടി കൺവീനർ വി.വി. ശിഹാബുദ്ദീൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.