പുല്‍പള്ളി സ്‌റ്റേഷനിലെ 12 പൊലീസുകാര്‍ക്ക് കോവിഡ്

പുല്‍പള്ളി (വയനാട്​): പുല്‍പള്ളി പൊലീസ് സ്‌റ്റേഷനിലെ 12 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍ നിരീക്ഷണത്തിലാണ്.

ഇതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍റെ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കമുള്ളതായി സൂചനയുണ്ട്. അടിയന്തര പരാതികള്‍ shopplywynd.pol@kerala.gov.in എന്ന മെയില്‍ ഐഡിയില്‍ അയക്കാമെന്നും വളരെ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ആളുകൾ സ്‌റ്റേഷനില്‍ എത്താവൂവെന്നും പുല്‍പള്ളി സി.ഐ അറിയിച്ചു.

Tags:    
News Summary - 12 Police of Pulpally Police Station Test Covid Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.