പ​ച്ച​ക്ക​റി ക​യ​റ്റി​യ ലോ​റി​യി​ൽ ക​ട​ത്തി​യ ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ളു​മാ​യി മ​ഞ്ചേ​രി സ്വ​ദേ​ശി സാ​ജ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യ​പ്പോ​ൾ

15 ല‍ക്ഷത്തിന്‍റെ നിരോധിത പുകയില പിടികൂടി

ഗൂ​ഡ​ല്ലൂ​ർ: പ​ച്ച​ക്ക​റി ചാ​ക്കു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​ച്ചുക​ട​ത്തി​യ 15 ല‍ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ത പു​ക​യി​ല പി​ടി​കൂ​ടി. മ​ഞ്ചേ​രി ആ​ന​ക്ക​യം കൊ​ണ്ട​പ്പു​റ​ത്ത് സാ​ജ​ർ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ നി​ന്ന് മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന​ക്കി​ടെയാണ് പ​ച്ച​ക്ക​റി ചാ​ക്കു​ക​ൾ​ക്കി​ട​യി​ൽ 15,30,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ശി​ഷ് റാ​വ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യി​രു​ന്നു.

ഗൂ​ഡ​ല്ലൂ​ർ ഡിവൈ.​എ​സ്.​പി കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​സി​ന​ഗു​ഡി സി.​ഐ തി​രു​മ​ല​രാ​ജ​ൻ, ഗൂ​ഡ​ല്ലൂ​ർ സി.​ഐ അ​രു​ൾ, എ​സ്.​എ​സ്.​ഐ രാ​ജാ​മ​ണി, ഹൈ​വേ പട്രോ​ളിങ് എ​സ്.​എ​സ്.​ഐ പൂ​രാ​ജ​ൻ അ​ട​ങ്ങി​യ പൊ​ലീ​സ് ടീ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി തൊ​ണ്ടി​മു​ത​ലും വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്ത​ത്.

Tags:    
News Summary - 15 lakh worth of prohibited tobacco seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.