മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിച്ച പുത്തുമലയിലെ ശ്മശാനത്തിന്റെ സംരക്ഷണ മതിലിന്റെ നിർമാണം തുടങ്ങി. പ്രവാസി വ്യവസായി ഉസ്മാൻ ഹാജി ചെയർമാനായ ഷെയ്ക്ക് ഗ്രൂപ് ആണ് നിർമാണം നടത്തുന്നത്. കന്നുകാലികൾ, മറ്റ് വന്യജീവികൾ എന്നിവ കയറാത്ത രൂപത്തിലാണ് നിർമാണം. പ്രധാന സ്മാരകമായി ശ്മശാനത്തെ സംരക്ഷിക്കാനാണ് ചുറ്റുമതിൽ നിർമിക്കുന്നതെന്ന് സ്ഥലത്തെത്തിയ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ഉസ്മാൻ ഹാജി എന്നിവർ പറഞ്ഞു.
കഴിഞ്ഞ ദിവസം മേഖലയിൽ ശക്തമായ മഴ പെയ്ത് ശ്മശാനത്തിലെ മണ്ണ് പലയിടത്തും താഴ്ന്നിരുന്നു. മൃതദേഹം സംസ്കരിച്ച സ്ഥലത്തെ അടയാള പലകകളും ഇളകി. ഇവ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രാജു ഹെജമാടി, ബി. നാസർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.