കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ കുറുമ സമുദായാംഗത്തെ മത്സരിപ്പിക്കണമെന്ന് കേരള കുറുമ വെൽെഫയർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
2011 -16 നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിമാത്രമാണ് കുറുമ സമുദായത്തെ പരിഗണിച്ചത്. ജില്ലയിലെ ജനസംഖ്യയിൽ പ്രബലരായ മള്ളുകുറുമരെ പരിഗണിക്കാത്തതിൽ ശക്തമായ അതൃപ്തിയുണ്ട്.
തെരഞ്ഞെടുപ്പിൽ സാമുദായിക നീതി ഉറപ്പുവരുത്തുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ പിറകോട്ട് പോകരുത്. ബത്തേരി മണ്ഡലത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്ന മുന്നണി ഈ സമുദായത്തിൽനിന്നുള്ള അംഗത്തെ സ്ഥാനാർഥിയാക്കണം.
അവഗണന തുടരുകയാണെങ്കിൽ ഗാന്ധിയൻ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെ സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നത് പരിഗണിക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി.എസ്. ഗംഗാധരൻ, സംസ്ഥാന സെക്രട്ടറി രാരീഷ് വാളവയൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.