വെള്ളമുണ്ട: കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നവർ വാക്സിൻകേന്ദ്രത്തിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കുന്നു. അധികൃതരുടെ നടപടിയിൽ പ്രതിഷേധവുമായി നാട്ടുകാർ. തിങ്കളാഴ്ച തേറ്റമലയിലെ വാക്സിനേഷൻ കേന്ദ്രത്തിലാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ആളുകൾ തടിച്ചുകൂടിയത്. രണ്ട് വാർഡുകളിലെ ആളുകൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേരാണ് എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ, കൃത്യമായ അകലംപോലും ഇല്ലാതെ ആളുകൾ തടിച്ചുകൂടുകയായിരുന്നു.
ആരോഗ്യവകുപ്പിലെ ചില ജീവനക്കാർ തിരക്ക് നിയന്ത്രിക്കുന്നതിന് പകരം തിരക്ക് സൃഷ്ടിക്കുന്ന നടപടി എടുത്തതായി നാട്ടുകാർ പരാതിപ്പെട്ടു. കൃത്യമായി സമയം നൽകി വാക്സിൻ നൽകും എന്ന് പറഞ്ഞിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്ന് പരാതിയുണ്ട്.കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പ്രദേശങ്ങളിൽ നടന്ന വാക്സിനേഷൻ ക്യാമ്പുകളിൽ കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഓരോരുത്തർക്കും സമയം നൽകി വാക്സിൻ നൽകണമെന്നാണ് ചട്ടമെങ്കിലും പാലിക്കപ്പെടുന്നില്ല. ജീവനക്കാരുടെ അനാസ്ഥക്കൊപ്പം ആളുകൾ സമയം തെറ്റിച്ച് എത്തുന്നതും തിരിച്ചടിയാവുന്നു. ഇത് വലിയ രീതിയിൽ രോഗവ്യാപനത്തിന് ഇടയാക്കും എന്ന പരാതിയും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.