കൽപറ്റ: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ അന്തർസംസ്ഥാന ലഹരി കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്-കേരള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പന്തല്ലൂർ ഡിവൈ.എസ്.പി സെന്തിൽ കുമാർ, ഇൻസ്പെക്ടർ പ്രഭാകരൻ, സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
അതിർത്തി പ്രദേശങ്ങളിലെ ലഹരി കടത്തുസംഘങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറാനും സംയുക്ത പരിശോധനകൾ നടത്താനും ധാരണയായി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അബ്കാരി /എന്‍.ഡി.പി.എസ് മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് നടപടി തുടങ്ങി.
കല്പറ്റയില് പ്രവര്‍ത്തിക്കുന്ന വയനാട് എക്സൈസ് ഡിവിഷന് ഓഫിസ് കേന്ദ്രമായി 24 മണിക്കൂറുമുള്ള കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. അബ്കാരി/എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉൽപാദനം, വില്പന, കടത്ത് എന്നിവ സംബന്ധിച്ച പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കണ്ട്രോള് റൂമിലെ 04936-288215 നമ്പറിലും ടോള്‍ഫ്രീ നമ്പറായ 1800 425 2848ലും വിളിച്ചറിയിക്കാം.
എക്സൈസ് ഓഫിസുകളിലും പരാതികള്‍ സമർപ്പിക്കാം. ഫോൺ: കല്പറ്റ: 04936 208230, 202219. മാനന്തവാടി: 04935-244923, 240012. സുൽത്താൻ ബത്തേരി: 04936 227227, 248190. സ്പെഷല്‍ സ്ക്വാഡ്, മീനങ്ങാടി: 246180.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.