കൽപറ്റ: കാലാവസ്ഥ വ്യതിയാനമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറെ ദുരിതം സൃഷ്ടിക്കുന്ന വയനാട്ടിൽ പരിസ്ഥിതി വിഷയങ്ങളിൽ സജീവമായി ഇടപെടാൻ സി.പി.എം ഒരുങ്ങുന്നു. വൈത്തിരിയിൽ സമാപിച്ച ജില്ല സമ്മേളനത്തിൽ ഇതുസംബന്ധിച്ച് ഗൗരവമായ ചർച്ചകളാണ് നടന്നത്. ഏറെ വെല്ലുവിളികൾ നേരിടുന്ന വയനാടിെൻറ മണ്ണും കാലാവസ്ഥയുമൊക്കെ കാക്കാൻ പോഷക സംഘടനകളെ സജീവമായി രംഗത്തിറക്കാനാണ് പാർട്ടി തീരുമാനം.
വയനാടിെൻറ പരിസ്ഥിതി വിഷയങ്ങളിൽ പരമ്പരാഗതമായി സജീവമായി ഇടപെട്ടിരുന്നത് സി.പി.എമ്മും പോഷക സംഘടനകളുമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ പരിസ്ഥിതി സംബന്ധമായി വളരെ മികച്ച പ്രവർത്തനമാണ് നടത്തിയിരുന്നത്. താരതമ്യേന ഈ മേഖലയിൽ സാന്നിധ്യമറിയിക്കുന്ന പ്രവർത്തനം ഇക്കാലത്തും പരിഷത്തിേൻറതാണ്. കൈയേറ്റക്കാരിൽനിന്നും മാഫിയകളിൽനിന്നും വയനാടൻ മണ്ണിനെയും ഇവിടത്തെ പച്ചപ്പിനെയും സംരക്ഷിക്കാൻ മുൻകാലങ്ങളിൽ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മുൻപന്തിയിലുണ്ടായിരുന്നു.
എന്നാൽ, ഭൂ, ക്വാറി മാഫിയകൾ വയനാടിെൻറ ഉള്ളറകളിലേക്കുവരെ കടന്നുകയറി ശേഷിക്കുന്ന പച്ചപ്പും തുടച്ചുനീക്കിക്കൊണ്ടിരിക്കുന്ന അവസരത്തിൽ യുവജന സംഘടനകൾ പാലിക്കുന്ന മൗനം ഏറെ വിമർശിക്കപ്പെട്ടിരുന്നു. വികസനം വേണമെന്നതിൽ എതിരഭിപ്രായമില്ലെങ്കിലും പാരിസ്ഥിതികമായി വയനാടിന് കടുത്ത ആഘാതമേൽപിക്കുന്ന പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമാണിപ്പോൾ.
വയനാട് പോലൊരു ജില്ലയിൽ പരിസ്ഥിതി സംരക്ഷണം പാർട്ടി സജീവമായി പരിഗണിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നുണ്ട്.
വയനാടിെൻറ പ്രകൃതിയെ ഏതുവിധേനയും സംരക്ഷിക്കുന്നതിനായി ചില തദ്ദേശ സ്ഥാപനങ്ങളിൽ ഇടതുഭരണ സമിതി മുൻകൈയെടുത്തു നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുവരെ ഒട്ടും പിന്തുണ കിട്ടിയില്ലെന്നതും ചർച്ചയായി. മീനങ്ങാടി ഗ്രാമപഞ്ചായത്തിെല കഴിഞ്ഞ ഇടതുപക്ഷ ഭരണസമിതി നടപ്പാക്കിയ കാർബൺ ന്യൂട്രൽ പദ്ധതി ഏറ്റെടുക്കാൻ ആളുണ്ടായില്ല.
മുൻ മന്ത്രി േതാമസ് ഐസകിെൻറ അനുഗ്രഹാശിസ്സുകളോടെ നടപ്പാക്കിയ പദ്ധതി ദേശീയതലത്തിൽതന്നെ ചർച്ചയായിരുന്നു. എന്നാൽ, ഇത് മാതൃകയാക്കി പദ്ധതികൾ ആവിഷ്കരിക്കാൻ പരിസ്ഥിതി നാശം രൂക്ഷമായ ൈവത്തിരി പഞ്ചായത്തടക്കം മുന്നോട്ടുവന്നില്ല. ഇടതുപക്ഷം തുടർച്ചയായി ഭരിച്ചുകൊണ്ടിരിക്കുന്ന വൈത്തിരിയിലും തിരുനെല്ലിയിലുമൊക്കെ ഭൂമാഫിയ പിടിമുറുക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽതന്നെ കടുത്ത വിമർശനമുയരുന്നുണ്ട്. റിസോർട്ട് മുതലാളിമാരുടെ പരസ്യം സമ്മേളന സുവനീറിൽ ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷവിമർശനമാണ് വൈത്തിരിയിൽ സമാപിച്ച സി.പി.എം ജില്ല സമ്മേളനത്തിൽ ഉയർന്നത്.
ക്വാറി-ക്രഷർ മാഫിയ പിടിമുറുക്കിക്കഴിഞ്ഞ ജില്ലയിൽ നിർമാണ സാമഗ്രികൾക്ക് കഴുത്തറുപ്പൻ വില ഈടാക്കുന്നതും പാർട്ടിയിൽ ചർച്ചയായിട്ടുണ്ട്. അനിയന്ത്രിതമായ രീതിയിൽ ബഹുനില കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നത് വയനാടിനെ അപകടമുനമ്പിലേക്ക് നയിക്കുമെന്നും ഇതിനെതിരെ നിലപാടെടുക്കണമെന്നും ഒരുവിഭാഗം ആവശ്യമുന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.