അരികെ പഠന സഹായിയുടെ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എക്ക് നൽകി
നിർവഹിക്കുന്നു
കൽപറ്റ: ജില്ല പഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സെല്ലിന്റെ സഹകരണത്തോടെ ഹയർ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ പഠനസഹായി 'അരികെ'യുടെ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എക്ക് നല്കി നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ജില്ല പഞ്ചായത്ത് നടത്തുന്ന പദ്ധതികള്‍ മാതൃകപരമാണെന്ന് വി.ഡി. സതീശന് പറഞ്ഞു.
കാക്കവയല്‍ ജി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷതവഹിച്ചു. വയനാട് ജില്ല കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ തനത് പദ്ധതിയാണ് അരികെ. ഹ്യുമാനിറ്റീസ്, കോമേഴ്സ്, സയന്‍സ് വിഷയങ്ങളിൽ പഠിക്കുന്ന ഹയര്‍ സെക്കൻഡറി വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കൻഡറി വിദ്യാർഥികള്‍ക്ക് പരീക്ഷ സഹായി തയാറാക്കി പുസ്തക രൂപത്തില്‍ നല്‍കുക എന്നതാണ് ലക്ഷ്യം.
ഏറ്റവും പ്രയാസമനുഭവിക്കുന്ന 1820 വിദ്യാർഥികളെയാണ് ഒന്നാം ഘട്ടത്തില്‍ കണ്ടെത്തിയത്. ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹികളായ എം. മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി, ഉഷ തമ്പി, സീത വിജയന്, ജില്ല പഞ്ചായത്ത് മെംബര്‍മാരായ കെ. വിജയന്, സിന്ധു ശ്രീധരന്, മീനാക്ഷി രാമന്, ബീന ജോസ്, മുട്ടില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ഭാരവാഹി ബിന്ദു മോഹന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്, ഹയർ സെക്കന്‍ഡറി ജില്ല കോഓഡിനേറ്റര്‍ ഷിവി കൃഷ്ണന്, ജി.എച്ച്.എസ്.എസ് കാക്കവയല്‍ പ്രിന്‍സിപ്പൽ ഇന്‍ ചാർജ് പി. ശിവപ്രസാദ്, ഹെഡ്മാസ്റ്റര് എം. സുനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് എന്‍. റിയാസ്, എസ്.എം.സി ചെയര്മാന് റോയ് ചാക്കോ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.