മുട്ടിൽ: മണിക്കുന്ന് മലയോടു ചേർന്നുള്ള മുട്ടിൽ മാണ്ടാട് വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി തീ പടർന്നത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീ പിടിച്ചത്. തീ പടർന്ന് പ്രദേശത്തെ രണ്ടു വീടുകളുടെ സമീപത്തെത്തിയിരുന്നെങ്കിലും അഗ്നിരക്ഷാസേനയും പ്രദേശവാസികളും വനപാലകരും ചേർന്ന് അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ആറോളം വീടുകളാണ് ഈ ഭാഗത്തുള്ളത്. പത്ത് ഏക്കറോളം കത്തിയമർന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കൽപ്പറ്റയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും വനപാലകരും മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ അണച്ചത്. രാത്രിയായതിനാൽ തീ അണക്കാൻ ഏറെ പ്രയാസം നേരിട്ടു. വേനൽ കടുത്തതോടെ ജില്ലയിലെ വന-മലയോര മേഖലയിൽ തീപിടിത്തം വ്യാപകമാകുകയാണ്. വേനലിന്‍റെ മറവിൽ തീ കത്തിക്കുന്ന സംഘങ്ങൾ ഉണ്ടോ എന്ന് പൊലീസും വനം വകുപ്പും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.