ഗുണ്ടൽപേട്ടയിൽ പൂക്കാലം

പുൽപള്ളി: അതിർത്തിക്കപ്പുറം പൂകൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മലയാളി കർഷകർ. ഗുണ്ടൽപേട്ടയിൽ ഇത് പൂക്കാലമാണ്. ഇവിടെ പുഷ്പകൃഷിയുമായി മലയാളി കർഷകരും രംഗത്തുണ്ട്. കുറഞ്ഞ കാലയളവിൽ മികച്ച വരുമാനം ഉണ്ടാക്കാൻ പറ്റുന്ന കൃഷിയെന്ന രീതിയിലാണ് മലയാളി കർഷകർ ഇതിലേക്ക് തിരിഞ്ഞിരിക്കുന്നത്.

മുമ്പെല്ലാം കർണാടക അതിർത്തി ഗ്രാമങ്ങളിൽ പൂ കൃഷിയുമായി ബന്ധപ്പെട്ട് മലയാളി കർഷകരെ കാണാനില്ലായിരുന്നു. ഇപ്പോൾ പാട്ടത്തിനു സ്ഥലമെടുത്ത് ചെണ്ടുമല്ലിയും സൂര്യകാന്തിയുമെല്ലാം വിളയിക്കുന്ന കർഷകർ ഏറെയാണ്. അധികം മഴ ആവശ്യമില്ലാത്ത കൃഷിയാണ് ഇത്. ഒരേക്കർ സ്ഥലത്ത് പു കൃഷി നടത്താൻ 30,000 മുതൽ 50,000 വരെ ചെലവ് വരുന്നുണ്ട്. ചെണ്ടുമല്ലി പ്രധാനമായും പെയിന്റ് കമ്പനികളാണ് വാങ്ങുന്നത്. വിത്ത് കമ്പനി നൽകും. മൂന്ന് മാസംകൊണ്ട് വരുമാനമുണ്ടാക്കാൻ സാധിക്കും. ഇക്കാരണത്താലാണ് കൂടുതൽ മലയാളികർഷകർ ഈ രംഗത്തേക്ക് കടന്നിരിക്കുന്നത്. ഇഞ്ചി കൃഷിയെ അപേക്ഷിച്ച് പുകൃഷിക്കുള്ള പാട്ടത്തുകയും കുറവാണ്.

Tags:    
News Summary - Flower season in Gundalpeta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.