നൂൽപുഴ: ചെട്ട്യാലത്തൂർ വനത്തിൽ കുടുങ്ങിയയാളെ കണ്ടെത്തി. ചൊവ്വാഴ്ചയാണ് കായ്ക്കുന്ന് കൊഴുവണ കോളനിയിലെ സനീഷ് (19) എന്നയാൾ വനത്തിൽ അകപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തിയതിനെ തുടർന്ന് ആറു കിലോമീറ്റർ ദൂരെ നിന്നാണ് സനീഷിനെ കണ്ടെത്തിയത്.
ശക്തമായ മഴയും കാട്ടുപോത്ത് അക്രമണവും അതിജീവിച്ചാണ് സേന അവശനിലയിലായ സനീഷിനെ കണ്ടെത്തിയത്. തുടർന്ന് ചീരൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള ഇദ്ദേഹം അമ്പലത്തിൽ വന്നപ്പോൾ കാട്ടിൽ കയറിപ്പോയതാണെന്നാണ് വിവരം.
സുൽത്താൻ ബത്തേരി അഗ്നിരക്ഷ നിലയം സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പൗലോസ്, സീനിയർ അഗ്നിരക്ഷാ ഓഫിസർമാരായ സജീവൻ, മാർട്ടിൻ, സജി എബ്രഹാം, ഫയർ റെസ്ക്യൂ ഓഫിസർമാരായ നിബിൽ ദാസ്, കീർത്തിക് കുമാർ, ധീരജ്, അരുൺ എന്നിവരാണ് തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.