മാനന്തവാടി: ഇന്ധന വില വർധനവിനെതിരെ ഒറ്റയാൾ പ്രതിഷേധവുമായി അബിൻ. കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്ക് നടന്നുകൊണ്ടാണ് പ്രതിഷേധം. താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ അബിൻ ഈ മാസം 20നാണ് കാസർകോട്ടുനിന്നു എൻെറ പ്രതിഷേധ നടപ്പ് എന്ന ബോർഡുമായി യാത്ര ആരംഭിച്ചത്.
10 ദിവസം കൊണ്ട് 168 കിലോമീറ്റർ പിന്നിട്ടാണ് ജില്ലയിലെത്തിയത്. യാത്രക്കിടയിൽ നിരവധി ആളുകളുമായി കേരളത്തിലെ സമകാലിക സംഭവങ്ങൾ ചർച്ച ചെയ്ത്, വിഡിയോ പകർത്തി യാത്രക്കായി ആരംഭിച്ച അൺ ജോബർ എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുന്നുണ്ട്. യാത്രക്കിടയിൽ ആൻറിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളും നടത്തുന്നുണ്ട്.
ഒറ്റയാൾ പ്രതിഷേധം കൊണ്ട് ഫലമുണ്ടാകില്ലെന്നറിയാമെങ്കിലും കോവിഡ് കാലഘട്ടത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്ന് യൂത്ത് കോൺഗ്രസ് കട്ടിപ്പാറ മണ്ഡലം പ്രസിഡൻറ് കൂടിയായ അബിൻ പറഞ്ഞു. യാത്രക്കിടയിൽ ചിത്രീകരിക്കുന്ന വിഡിയോകൾ ക്രോഡീകരിച്ച് മുഖ്യമന്ത്രി, ഗവർണർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് കൈമാറണമെന്ന ആഗ്രഹവും അബിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.