ഗൂഡല്ലൂർ: കർക്കടകം കനത്തതോടെ നീലഗിരിയിലെങ്ങും ശക്തമായ മഴ തുടരുന്നു. കർക്കടകം ദുരിത പെയ്ത്തായി മാറിയതോടെ പലഭാഗത്തും മണ്ണിടിഞ്ഞും മരങ്ങൾ വീണും റോഡ് തടസം നേരിട്ടു. പാടന്തറയിൽ മണ്ണിടിഞ്ഞ് വീണ് വീടിന് ഭീഷണിയായി. കുറ്റുമൂച്ചി-മുക്കൂർ റോഡിൽ മണ്ണിടിഞ്ഞു. പുഴ കരകവിഞ്ഞൊഴുകിയതിനാൽ കുട്ടിമൂച്ചി, കമ്പാടി ഭാഗത്ത് വെള്ളപ്പൊക്കം നേരിട്ടു. കാളമ്പുഴ,പുത്തൂർവയൽ ഭാഗത്തും വെള്ളപ്പൊക്കം നേരിട്ടു. ഗൂഡല്ലൂർ കോക്കാൽ ഭാഗത്തെ ആശഭവൻ വൃദ്ധസദനത്തിന്റെ കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ട് ഭീഷണിയായതോടെ അന്തേവാസികളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഈ ഭാഗത്തേക്കുള്ള റോഡിലും വിള്ളലുണ്ടായി.
ഇരുവയലിൽ വെള്ളപ്പൊക്കം നേരിട്ട ഭാഗത്ത് അഗ്നി രക്ഷാസേനയത്തി ദുരിതാശ്വാസ പ്രവർത്തനം നടത്തി. ഊട്ടി ഗൂഡല്ലൂർ ദേശീയ പാതയിലെ മരം വീണുണ്ടായ റോഡ് തടസവും അഗ്നി രക്ഷാസേന നീക്കം ചെയ്തു. അവലാഞ്ചി, അപ്പർഭവാനി, എമറാൾഡ് ഗൂഡല്ലൂർ, ചെറുമുള്ളി, പാടന്തറ, ദേവാല, പന്തല്ലൂർ ചേരങ്കോട് എന്നിവിടങ്ങളിലാണ് കനത്ത മഴ രേഖപ്പെടുത്തിയത്. മഴ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.