വയനാട് ജില്ലയിലെ 57 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഇനി ജനകീയ ആരോഗ്യ കേന്ദ്രങ്ങളാവും

ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ 57 ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ള്‍ ഇ​നി ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​കും. സ​ര്‍ക്കാ​റി​ന്റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ 57 സ​ബ് സെ​ന്റ​റു​ക​ളെ ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ര്‍ത്തു​ന്ന​ത്.

ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍ലൈ​നാ​യി നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ത്തെ 5409 സ​ബ് സെ​ന്റ​റു​ക​ളാ​ണ് ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന​ത്.

ജി​ല്ല​യി​ലെ മൂ​ന്നു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും രാ​വി​ലെ 11ന് ​ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും.

ക​ല്‍പ​റ്റ മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​ക്കു​റ്റി ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്രം ടി. ​സി​ദ്ദി​ഖ് എം.​എ​ല്‍.​എ​യും മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ലെ കൂ​ളി​വ​യ​ല്‍ ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്രം ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ അ​പ്പാ​ട് ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്രം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ആ​ര്‍ദ്രം ആ​രോ​ഗ്യ ഗ്രാ​മ​ത്തി​ന്റെ പ്ര​ഖ്യാ​പ​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സ​മ​ഗ്ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ താ​ഴെ​ത​ട്ടി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ല​ക്ഷ്യം. ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ജ​ന​കീ​യ ആ​രോ​ഗ്യ ക്ല​ബ്ബു​ക​ളും രൂ​പ​വ​ത്ക​രി​ക്കും. ഒ​രു ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ഒ​രു ജ​ന​കീ​യ ആ​രോ​ഗ്യ ക്ല​ബ് എ​ന്ന രീ​തി​യി​ലാ​ണ് രൂ​പം ന​ല്‍കു​ന്ന​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി, വ്യാ​യാ​മം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ ആ​രോ​ഗ്യ ക്ല​ബ്ബി​ലൂ​ടെ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കും. ഗ​ര്‍ഭി​ണി​ക​ള്‍, കി​ട​പ്പ് രോ​ഗി​ക​ള്‍, സാ​ന്ത്വ​ന​പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ​വ​ര്‍ എ​ന്നി​വ​ര്‍ക്ക് പ്ര​ത്യേ​ക ക​രു​ത​ലൊ​രു​ക്കാ​നും ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ സ​ഹാ​യി​ക്കും.

Tags:    
News Summary - 57 health sub-centres in Wayanad district will now become public health centres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.