വയനാട് ജില്ലയിലെ 57 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഇനി ജനകീയ ആരോഗ്യ കേന്ദ്രങ്ങളാവും
text_fieldsകൽപറ്റ: ജില്ലയിലെ 57 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഇനി ജനകീയാരോഗ്യ കേന്ദ്രങ്ങളാകും. സര്‍ക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ 57 സബ് സെന്ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിർവഹിക്കും. സംസ്ഥാനത്തെ 5409 സബ് സെന്ററുകളാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളാകുന്നത്.
ജില്ലയിലെ മൂന്നു നിയോജക മണ്ഡലങ്ങളിലും രാവിലെ 11ന് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടക്കും.
കല്പറ്റ മണ്ഡലത്തിലെ മുണ്ടക്കുറ്റി ജനകീയാരോഗ്യ കേന്ദ്രം ടി. സിദ്ദിഖ് എം.എല്‍.എയും മാനന്തവാടി മണ്ഡലത്തിലെ കൂളിവയല്‍ ജനകീയാരോഗ്യ കേന്ദ്രം ഒ.ആര്. കേളു എം.എല്‍.എയും സുൽത്താൻ ബത്തേരി മണ്ഡലത്തിലെ അപ്പാട് ജനകീയാരോഗ്യ കേന്ദ്രം ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയും ഉദ്ഘാടനം നിർവഹിക്കും.
ആര്‍ദ്രം ആരോഗ്യ ഗ്രാമത്തിന്റെ പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിർവഹിക്കും. ചടങ്ങില്‍ തദ്ദേശ സ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെതട്ടില്‍ എത്തിക്കുക എന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ജനകീയാരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് ജനകീയ ആരോഗ്യ ക്ലബ്ബുകളും രൂപവത്കരിക്കും. ഒരു ജനകീയ ആരോഗ്യ കേന്ദ്രത്തിന് ഒരു ജനകീയ ആരോഗ്യ ക്ലബ് എന്ന രീതിയിലാണ് രൂപം നല്‍കുന്നത്. ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ജനകീയ ആരോഗ്യ ക്ലബ്ബിലൂടെ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കും. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കാനും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.