കൽപറ്റ:നിയമസഭ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 788 പുരുഷന്മാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടര്‍മാരും 1002 പുരുഷന്മാരും 40 സ്ത്രീകളുമടക്കം 1042 സര്‍വിസ് വോട്ടര്‍മാരും ഉൾപ്പെടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടാറും മുൻപേ നിയമസഭ തെരഞ്ഞെടുപ്പുകൂടി കടന്നുവരുേമ്പാൾ ജില്ലയിൽ ശക്തമായ പോരാട്ടമുണ്ടാകുമെന്നു തന്നെയാണ് കണക്കുകൂട്ടലുകൾ. വോട്ടുറപ്പിക്കുന്നതിനു മുേമ്പ വോട്ടർ പട്ടികയിൽ കൂടുതൽ ആളുകളെ ചേർക്കുന്നതിനുള്ള ശ്രമങ്ങളും പാർട്ടികളുടെ നേതൃത്വത്തിലും നടന്നിരുന്നു. ഇരട്ടവോട്ടുകളും, സ്ഥലത്തില്ലാത്തവരുടെ വോട്ടുകളും കണ്ടെത്തി നീക്കം ചെയ്യുന്നതിനും വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.