കൽപറ്റ: നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന് പൊലീസിനൊപ്പമുണ്ടായ 'അമ്മു'വെന്ന എക്സ്പ്ലോസിവ് സ്നിഫര്‍ പൊലീസ് നായ്ക്ക് പൊലീസ് ആസ്ഥാനത്ത് കല്ലറയൊരുക്കി.
ജില്ലയിലെ കെ-9 സ്ക്വാഡില്‍ സേവനമനുഷ്ഠിച്ചിരുന്ന അമ്മുവിന് പുത്തൂര്‍വയല്‍ പൊലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സിലാണ് കല്ലറയൊരുക്കിയത്. അമ്മുവിന്റെ പരിശീലകരായ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ കെ. സുധീഷ്, പി. ജിതിന് എന്നിവരുടെ മേല്‍നോട്ടത്തില്‍ കെ-9 സ്ക്വാഡിന്റെ നേതൃത്വത്തിലാണ് കേന്ദ്രമൊരുങ്ങിയത്. സംസ്കാര ചടങ്ങില്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷം വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നല്കിയ നിര്‍ദേശ പ്രകാരമാണ് കല്ലറ ഒരുക്കിയത്.
കഴിഞ്ഞ നവംബർ 24ന് ഉച്ചയോടെയായിരുന്നു അമ്മുവിന്റെ വിയോഗം. ഒമ്പത് വയസ്സായിരുന്നു. 2017ല്‍ നടന്ന കേരളാ പൊലീസ് ഡ്യൂട്ടി മീറ്റില്‍ എക്സ്പ്ലോസീവ് സ്നിഫിങ്ങില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 2018ല്‍ ഓള് ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തിട്ടുണ്ട്. നായ്ക്ക് കുഴിമാടമൊരുക്കിയ സ്ഥലത്ത് തന്നെ പിന്നീട് കല്ലറയും ഒരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.