പ​ട്ടാ​പ്പ​ക​ൽ വി​ദ്യാ​ര്‍ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മം

ക​ൽ​പ​റ്റ: പ​ട്ടാ​പ്പ​ക​ൽ വി​ദ്യാ​ർ​ഥി​യാ​യ 11കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. ക​മ്പ​ള​ക്കാ​ട് ഉ​സ്​​താ​ദ് ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന പ​ള്ളി​പ​റ​മ്പ​ന്‍ ഷൈ​ജ​ലി​െൻറ മ​ക​ന്‍ സ​യാ​നെ​യാ​ണ് കാ​റി​ല്‍ വ​ന്ന ര​ണ്ടം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ച്ച​ത്. കു​ട്ടി ഭ​യ​ന്ന് കു​ത​റി​യോ​ടി​യ​തോ​ടെ ര​ണ്ടം​ഗ​സം​ഘം കാ​റെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ടു. ക​റു​ത്ത മാ​രു​തി ഒ​മി​നി വാ​നി​ലാ​ണ് സം​ഘം വ​ന്ന​തെ​ന്ന് കു​ട്ടി പ​റ​യു​ന്നു. കൂ​ടാ​തെ കാ​റി​െൻറ ഗ്ലാ​സു​ക​ളെ​ല്ലാം ച​ണ ചാ​ക്കു​ക​ള്‍ കൊ​ണ്ട് മ​റ​ച്ചി​രു​ന്ന​താ​യും കു​ട്ടി പ​റ​യു​ന്നു​ണ്ട്. ടൗ​ണി​ല്‍ നി​ന്നും ഉ​സ്താ​ദ് ന​ഗ​റി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന റോ​ഡി​ന് തു​ട​ക്ക​ത്തി​ലു​ള്ള ഇ​റ​ക്ക​ത്തി​ല്‍െ​വ​ച്ച് കൈ​യി​ല്‍ പ​ച്ച​കു​ത്തി​യ ഒ​രാ​ള്‍ കൈ​യി​ല്‍ പി​ടി​ച്ചു വ​ലി​ച്ച്് കാ​റി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​ണ് കു​ട്ടി പ​റ​യു​ന്ന​ത്. തു​ട​ര്‍ന്ന് കു​ട്ടി ക​ര​ഞ്ഞു​കൊ​ണ്ട്​ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം വീ​ട്ടു​കാ​ര​റി​യു​ന്ന​ത്. ക​മ്പ​ള​ക്ക​ട് പൊ​ലീ​സും സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു​ള്ള ബാ​ര്‍ബ​ര്‍ ഷോ​പ്പി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.


Tags:    
News Summary - Attempt to kidnap a student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.