ബി​ജു കാ​ക്ക​ത്തോ​ട്

ജാ​തി വി​വേ​ച​നം: ആ​ദി​വാ​സി വി​ഭാ​ഗം നേ​താ​വ് സി.​പി.​എ​ം വി​ട്ടു

ക​ല്‍പ​റ്റ: സി.​പി.​എം ആ​ദി​വാ​സി​ക​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും പാ​ർ​ട്ടി​യി​ൽ ജാ​തി വി​വേ​ച​നം ശ​ക്ത​മാ​ണെ​ന്നും ആ​രോ​പി​ച്ച് ആ​ദി​വാ​സി ക്ഷേ​മ സ​മി​തി സു​ൽ​ത്താ​ൻ ബ​ത്തേ​രി ഏ​രി​യ പ്ര​സി​ഡ​ന്റും ജി​ല്ല ക​മ്മി​റ്റി അം​ഗ​വും പാ​ർ​ട്ടി കൊ​ള​ത്തൂ​ർ​കു​ന്ന് ബ്രാ​ഞ്ച് അം​ഗ​വു​മാ​യ ബി​ജു കാ​ക്ക​ത്തോ​ട് പാ​ർ​ട്ടി​യി​ൽനി​ന്ന് രാ​ജി​വ​ച്ചു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ത​ന്നെ സി.​പി.​എം നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ആ​ദി​വാ​സി നേ​താ​വ് സി.​കെ. ജാ​നു അ​ധ്യ​ക്ഷ​യാ​യി രൂ​പ​വ​ത്ക​രി​ച്ച ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​യു​ടെ (ജെ.​ആ​ര്‍പി) മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ് ബി​ജു. ര​ണ്ടു വ​ര്‍ഷം എ​ൻ.​ഡി.​എ ജി​ല്ല ക​ണ്‍വീ​ന​റാ​യി​രു​ന്നു. അ​ഖി​ലേ​ന്ത്യ പ​ണി​യ മ​ഹാ​സ​ഭ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​ര​വേ മൂ​ന്ന​രവ​ര്‍ഷം മു​മ്പാ​ണ് സി.​പി.​എ​മ്മി​ല്‍ ചേ​ര്‍ന്ന​ത്.

ബ​ത്തേ​രി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ മു​തി​ര്‍ന്ന നേ​താ​വ് പി.​കെ. ശ്രീ​മ​തി​യാ​ണ് ബി​ജു​വി​നെ ഹാ​രം അ​ണി​യി​ച്ച് പാ​ര്‍ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്. പ​ട്ടി​ക​വ​ര്‍ഗ​ത്തി​ലെ പ​ണി​യ, അ​ടി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ങ്ങ​ളി​ല്‍പ്പെ​ട്ട​വ​ര്‍ നേ​തൃ​നി​ര​യി​ലേ​ക്കു ക​ട​ന്നു​വ​രാ​ന്‍ പാ​ര്‍ട്ടി​യി​ലെ ജാ​തി​ചി​ന്ത വ​ച്ചു​പു​ല​ര്‍ത്തു​ന്ന​വ​ര്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജു പ​റ​ഞ്ഞു. പാ​ർ​ട്ടി വേ​ദി​ക്ക് പു​റ​ത്തെ അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ആ​ദി​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​യു​ന്ന​തും നേ​താ​ക്ക​ളി​ല്‍ ചി​ല​ര്‍ക്ക് ദ​ഹി​ക്കു​ന്നി​ല്ല. പ​ണി​യ സ​മു​ദാ​യാം​ഗ​മാ​യ ത​ന്നെ ഡി.​വൈ.​എ​ഫ്‌.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​മെ​ന്ന​ത​ട​ക്കം ഓ​ഫ​ര്‍ ല​ഭി​ച്ചി​രു​ന്നു. ഇ​തൊ​ന്നും പ്രാ​വ​ര്‍ത്തി​ക​മാ​ക്കി​യി​ല്ല.

പാ​ര്‍ട്ടി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ.​കെ.​എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ഭൂ​സ​മ​രം ആ​രം​ഭി​ച്ച​ത്. അ​തി​പ്പോ​ഴും തു​ട​രു​ന്ന​ത് സി.​പി.​എ​മ്മി​ന്റെ പ​ട്ടി​ക​വ​ര്‍ഗ സ്‌​നേ​ഹ​ത്തി​ലെ കാ​പ​ട്യ​ത്തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ട​ക​ര കു​ഴ​ൽ പ​ണ കേ​സി​ൽ ഒ​ട്ടേ​റെ വി​വ​ര​ങ്ങ​ൾ ത​നി​ക്ക​റി​യാം അ​തെ​ല്ലാം അ​ടു​ത്തുത​ന്നെ വെ​ളി​പ്പെ​ടു​ത്തും. സി.​കെ. ജാ​നു​വു​മാ​യി ബി.​ജെ.​പി ഉ​ണ്ടാ​ക്കി​യ ബ​ന്ധ​ത്തി​ല​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Caste discrimination: Adivasi leader C.P.M has left

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.