കൽപറ്റ: ജില്ലയില്‍ ക്രിസ്മസ്-പുതുവത്സര സീസണുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നു. ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന് എടുക്കാത്ത ഒരു സ്ഥാപനവും ജില്ലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമീഷണര്‍ സി.വി. വിജയന് അറിയിച്ചു.
എല്ലാ ഭക്ഷ്യ ഉല്പാദക-വിതരണ, വില്പന സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന് നിര്‍ബന്ധമായും എടുക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമമനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കും. വീടുകള്‍ കേന്ദ്രീകരിച്ച് കേക്ക് നിർമിച്ച് വില്‍പ്പന നടത്തുന്നവര്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന് നിര്‍ബന്ധമായും എടുത്തിരിക്കണം.
കോവിഡ് - 19 /ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. ഉപഭോക്താക്കള്‍ തുറന്നു വെച്ചതോ ഈച്ച, പാറ്റ, പൊടി മുതലായവ മലിനപ്പെടുത്തിയതോ, വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്യുന്നതോ, വിതരണം ചെയ്യുന്നതോ ആയ ആഹാര സാധനങ്ങള്‍ ഉപയോഗിക്കരുത്. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂവെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണര്‍: 8943346192. കല്പറ്റ ഭക്ഷ്യ സുരക്ഷ ഓഫിസര്‍: 9072639570. സുല്‍ത്താന്‍ ബത്തേരി/മാനന്തവാടി ഭക്ഷ്യസുരക്ഷ ഓഫിസര്‍: 8943346570. ടോള്‍ ഫ്രീ നമ്പര്‍: 1800 425 1125.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.