Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightആദിവാസി യുവാവിന്റെ...

ആദിവാസി യുവാവിന്റെ മരണം; പുനരന്വേഷണ ഹരജി മാറ്റി

text_fields
bookmark_border
Kerala High Court
cancel

ക​ൽ​പ​റ്റ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ന​ക​ത്ത് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം അ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

കു​ന്ദ​മം​ഗ​ലം ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 11നാ​ണ് ക​ൽ​പ​റ്റ അ​ഡ് ലെ​യ്ഡ് സ്വ​ദേ​ശി വി​ശ്വ​നാ​ഥ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ണം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് ജി​ല്ല കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ടി​നെ​തി​രെ​യാ​ണ് സ​ഹോ​ദ​ര​ൻ വി​നോ​ദ് ഹ​ര​ജി ന​ൽ​കി​യ​ത്. ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​മൂ​ല​മു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് വി​ശ്വ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ, മ​ര​ണം ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യെ തു​ട​ർ​ന്ന​ല്ലെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsHigh Court Of Kerala
News Summary - Death of tribal youth; Re-examination petition is reversed
Next Story