കൽപറ്റ: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പെരുവഴിയിലായി ജില്ലയിലെ ഡ്രൈവിങ് സ്കൂൾ ജീവനക്കാർ. ആകെയുള്ള വരുമാന മാർഗങ്ങൾ അടഞ്ഞതോടെ കടുത്ത ദുരിതത്തിലാണ് പലരും. നീണ്ടുപോകുന്ന ലോക്ഡൗൺ നാളിൽ ജീവനക്കാരുടെ നിലനിൽപിന് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ശ്രമിക്കണമെന്ന ആവശ്യം ശക്തമാണ്.
നിരത്തുകളിൽ നിലവിൽ വാഹന പെരുപ്പം കുറവായതിനാൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് വാഹനങ്ങൾ അണുമുക്തമാക്കി ഡ്രൈവിങ് പരിശീലനം ആരംഭിക്കുന്നതിനുള്ള അനുമതി നൽകണമെന്നാണ് ഈ മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നത്.
ഡ്രൈവിങ് സ്കൂളുകളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതുമൂലം കേടുപാടുകൾ വരാവുന്ന നിലയിലാണ്. വായ്പയും മറ്റുമെടുത്തു വാങ്ങിയ വാഹനങ്ങളാണ് ഇവയിലേറെയും.
ഇനി കാലവർഷത്തിൽ കാര്യമായ വരുമാനവും ഉണ്ടാകാനിടയില്ല. ഈ പശ്ചാത്തലത്തിൽ പ്രതിസന്ധികൾക്ക് അനുഭാവപൂർണമായ നടപടി സർക്കാർ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.