കല്പറ്റ: 25 വര്‍ഷത്തിനു ശേഷമാണ് ജെമിനി സര്‍ക്കസ് കല്പറ്റയില് വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്ന് മീഡിയ കോഓഡിനേറ്റര്‍ ശ്രീഹരി, പ്രോഗ്രാം ഡയറക്ടര്‍ സി. ലക്ഷ്മണന്, മാനേജര്‍ വി. സേതുമോഹനന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കന്‍ സ്പേസ് വീല്‍, അയേണ്‍ ബാള്‍, വെയിറ്റ് ലിഫ്റ്റിങ് ആക്ട് എന്നിവയാണ് സര്‍ക്കസിലെ പ്രധാന ഇനങ്ങള്‍.
ഇതുകൂടാതെ ആഫ്രിക്കന്‍ സംഗീതത്തിന്റെയും വന്യമൃഗങ്ങളുടെ ഘോരശബ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ തികച്ചും അന്യാദൃശമായ പ്രകടനവുമായി നടത്തുന്ന ലിംബോ ഡാന്‍സ് ആൻഡ് ഫയര്‍ ഈറ്റിങ്, എട്ടിഞ്ച് മാത്രം ഉയരമുള്ള കത്തുന്ന ഇരുമ്പുകമ്പിയുടെ താഴെ അതിസാഹസികമായ വേഗത്തില്‍ നടത്തുന്ന അഭ്യാസപ്രകടനമായ ഫയര്‍ ഡാന്‍സ്, നാട്ടിനിര്‍ത്തിയ പൈപ്പില്‍ക്കൂടി മിന്നല്‍വേഗത്തില്‍ കയറുന്നതും ഇറങ്ങുന്നതും കാണിക്കുന്ന പോള്‍ ആക്രോബാറ്റിക്സ്, അതിവേഗത്തിൽ വ്യത്യസ്തങ്ങളായി നിർമിക്കപ്പെടുന്ന മനുഷ്യ പിരമിഡുകള്‍, കുടകൊണ്ടുള്ള അഭ്യാസപ്രകടനം, കയര്‍കൊണ്ടും റോളര്‍ കൊണ്ടുമുള്ള ജഗ്ലിങ് എന്നിങ്ങനെ മുപ്പതോളം ഇനങ്ങളാണ് ഒരു പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താന്‍സനിയന്‍, ഇത്യോപ്യന്‍ കലാകാരന്മാരാണ് അഭ്യാസപ്രകടനം കാഴ്ചവെക്കുന്നത്.
ഇതോടൊപ്പം നേപ്പാള്‍ സ്വദേശികളായ ഭൂഷണും മേനുകയും ചെയ്യുന്ന ഡബ്ള്‍ സാരി അക്രോബാറ്റ് മറ്റൊരു സാഹസിക ഇനമാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.