ജില്ലയിൽ മഴ തുടർച്ചയായി പെയ്യുന്ന പ്രദേശങ്ങളിലുള്ളവർ സഹായത്തിനായി ദുരന്തനിവാരണ അതോറിറ്റിയുടെ 8078409770 എന്ന നമ്പറിൽ ബന്ധപ്പെടണം.
കൽപറ്റ: വയനാട്ടിൽ രണ്ടു ദിവസമായി കനത്ത മഴ. ജില്ലയിൽ തിങ്കളാഴ്ച യെല്ലോ അലർട്ടായിരുന്നു. എന്നാൽ, വൈകീട്ട് നാലു മണിക്കുശേഷം ഓറഞ്ച് അലർട്ടായി. കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. പലയിടത്തും ഉച്ചയോടെ തുടങ്ങിയ മഴ മണിക്കൂറുകൾ കഴിഞ്ഞിട്ടും ശമിച്ചില്ല.
കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ വ്യാപകമായി മഴ പെയ്തിരുന്നു. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതിജാഗ്രത പാലിക്കണമെന്ന് സർക്കാർ അറിയിച്ചിരുന്നു. ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന പ്രദേശങ്ങളിൽ സ്ഥലത്തെ വാർഡ് അംഗവുമായോ വില്ലേജ് ഓഫിസർമാരുമായോ ദുരന്തനിവാരണ അതോറിറ്റിയുമായോ ബന്ധപ്പെടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിലും ജില്ലയിൽ മഞ്ഞ അലർട്ടാണ്. തെക്ക് പടിഞ്ഞാറൻ കാലവർഷത്തോടനുബന്ധിച്ച് ജൂൺ മുതൽ സെപ്റ്റംബർ വരെ വയനാട്ടിൽ 1713.3 മി.മീറ്റർ മഴയാണ് പെയ്തത്. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 250 മി.മീറ്റർ മഴ കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.