ചുരം വളവിൽ ബസ് റോഡിൽ നിന്നും തെന്നി മാറിയ നിലയിൽ

ചുരം വളവിൽ ബസ് റോഡിൽ നിന്നും തെന്നി മാറി, ഒഴിവായത് വൻദുരന്തം

കൽപറ്റ: വൈത്തിരി, വയനാട് ചുരത്തിൽ കർണാടകയുടെ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട് ചുരം വളവിൽ റോഡിൽ നിന്നും തെന്നി. ഇന്ന് പുലർച്ചെ നാല് മണിക്കാണ് ഏഴാം വളവിൽ ബസ് തെന്നി മാറിയത്.

ബസിന്റെ പകുതിയോളം ഭാഗം താഴെ ഗർതത്തിലേക്ക് പതിക്കാവുന്ന വിധത്തിലായിരുന്നു. ഇതോടെ, യാത്രക്കാരെ എമർജൻസി വാതിൽ വഴി പുറത്തിറക്കി. ആർക്കും പരിക്കില്ല. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. നിലവിൽ വൺവെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്

Tags:    
News Summary - Karnataka bus lost control at Hairpin Bends in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.