കൽപറ്റ: മുട്ടിൽ മരംമുറി കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ് വയനാട് സൗത്ത് ഡി.എഫ്.ഒ പി. രഞ്ജിത്ത്കുമാറിെൻറ മൊഴി രേഖപ്പെടുത്തി. മരംകൊള്ളയിലെ കള്ളപ്പണം ഇടപാടിനെക്കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. ഈട്ടിത്തടി കടത്തിയതുമായി ബന്ധപ്പെട്ട് സഹോദരന്മാരായ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരാകാൻ അസി. ഡയറക്ടർ എസ്.ജി. കവിത്കർ ഡി.എഫ്.ഒക്ക് നോട്ടീസ് നൽകിയിരുന്നു.
തുടർന്നാണ് തിങ്കളാഴ്ച ഹാജരായത്. മരംമുറി ആരോപണത്തിെൻറ ആദ്യഘട്ടത്തിൽ കേസേന്വഷിച്ച ഉദ്യോഗസ്ഥനാണ് രഞ്ജിത്ത്കുമാർ. അഗസ്റ്റിൻ സഹോദരങ്ങളും റവന്യൂ ഉദ്യോഗസ്ഥരുമടക്കം മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 40 പ്രതികളെ ഉൾപ്പെടുത്തിയാണ് ഇ.ഡി അന്വേഷണം. വയനാട് മേപ്പാടിയിൽനിന്ന് സർക്കാർ ഉത്തരവ് മറയാക്കി വ്യാപകമായി ഈട്ടിത്തടിയടക്കം കടത്തിയ കേസിൽ 16 കോടി രൂപയുടെ കൊള്ള നടന്നെന്നായിരുന്നു വനംവകുപ്പിെൻറ ആദ്യ കണ്ടെത്തൽ. എന്നാൽ, യഥാർഥ മരംകൊള്ള ഇതിെൻറ എത്രയോ ഇരട്ടിയാണെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.